Connect with us

Covid19

ലോക്ക് ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങള്‍; കേന്ദ്രത്തിന്റെ അന്തിമ തീരുമാനം ഉടന്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഏപ്രില്‍ പതിനാല് വരെ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചേക്കും. കൊവിഡ് പ്രതിസന്ധി മറികടന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് പല സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടന്നുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. ഇനി ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. വിഷയത്തില്‍ കേരളത്തിന്റെ നിലപാട് അടുത്ത ദിവസം നടക്കുന്ന മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനിക്കുമെന്നാണ് വിവരം.

ആരോഗ്യ മേഖലയിലെ വിദഗ്ധരും ലോക്ക് ഡൗണ്‍ നീട്ടണമെന്ന അഭിപ്രായം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ അവസാനിപ്പിക്കുകയാണെങ്കില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ നിശ്ചയിക്കാന്‍ പതിനൊന്ന് സമിതികള്‍ക്ക് പ്രധാനമന്ത്രി രൂപം നല്‍കിയിട്ടുണ്ട്. ഈ സമിതികളുടെ റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ല. ഇതടക്കമുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമെല്ലാം ലഭിച്ച ശേഷമാവും കേന്ദ്രം വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.