Connect with us

National

ലോക്ക് ഡൗണ് മറവില്‍ ജീവനക്കാരെ കര്‍ണാടകയില്‍ ഐ ടി കമ്പനികള്‍ ദ്രോഹിക്കുന്നതായി പരാതി

Published

|

Last Updated

ബെംഗളൂരു |  കൊവിഡ് 19 ഭീതിയെ തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കെ തൊഴിലാളികളെ പിരിച്ചു വിടാനും ശമ്പളം വെട്ടിക്കുറക്കാനും കര്‍ണാടകയിലെ ചില ഐ ടി കമ്പനികള്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ജീവനക്കാരുടെ സംഘടന രംഗത്ത്. കര്‍ണാടക സംസ്ഥാന ഐ ടി/ ഐ ടി ഇ എസ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ലോക്ക് ഡൗണ്‍ സമയത്ത് ജീവനക്കാരെ പിരിച്ചുവിടുകയോ, ശമ്പളം വെട്ടിക്കുറക്കുകയോ പാടില്ലെന്ന് നേരത്തെ ഐ ടി മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് ചില ഐ ടി കമ്പനികള്‍ ജീവനക്കാര്‍ക്കെതിരായ നീക്കം നടത്തുന്നതെന്ന് സമരക്കാര്‍ പറയുന്നു.

രാജ്യത്തെ തൊഴില്‍ നിയമങ്ങളെ അവഗണിച്ചും സര്‍ക്കാറിനെ വെല്ലു വിളിച്ചും ഐ ടി കമ്പനികള്‍ നടത്തുന്ന നീക്കത്തിനെതിരെ തൊഴില്‍ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും യൂണിയന്‍ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ തൊഴിലിടങ്ങളില്‍ നിന്നുമുണ്ടായാല്‍ ഉടന്‍ തങ്ങളെ 9605731771 9742045570 , 7025984492 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്നും യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഈ സമയത്ത് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത് രാജ്യ താത്പര്യത്തിന് വിരുദ്ധമാണെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും യൂണിയന്‍ അറിയിച്ചു. ഏതെങ്കിലും മാനേജ്‌മെന്റ് ജീവനക്കാരോട് പിരിഞ്ഞുപോകാന്‍ പറഞ്ഞാല്‍ അനുസരിക്കരുതെന്നും യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest