Covid19
പത്തനംതിട്ടയില്‍ 90 പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്

പത്തനംതിട്ട | പത്തനംതിട്ടയില്‍ 90 പേരുടെ കൊവിഡ്-19 പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായത് സംസ്ഥാനത്തിന് ആശ്വാസമായി. നിസാമുദ്ദീനില്‍ നിന്നെത്തിയ രണ്ട് പേരുടെ ഫലങ്ങളും നെഗറ്റീവാണ്. ഇനി 95 പേരുടെ ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ് ബാധിച്ച് നിലവില്‍ അഞ്ച് പേര്‍ ചികിത്സയിലാണ്. 7,980 പേര്‍ നിരീക്ഷണത്തിലുണ്ട്. എട്ടുപേര്‍ക്ക് രോഗം ഭേദമായി. കോഴിക്കോട് അഞ്ചുപേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
ലോകത്തും രാജ്യത്തു തന്നെയും കൊവിഡ് വ്യാപിക്കുമ്പോഴും കേരളത്തില്‍ വലിയൊരളവില്‍ പ്രതിരോധിച്ചു നിര്‍ത്താനായിട്ടുണ്ട്. കേരളം സ്വീകരിക്കുന്ന നടപടികളെ ശനിയാഴ്ച ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പ്രശംസിച്ചിരുന്നു. കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഫോണില്‍ ബന്ധപ്പെട്ടാണ് ഓം ബിര്‍ള അഭിനന്ദനമറിയിച്ചത്.
---- facebook comment plugin here -----