Connect with us

Covid19

കോവിഡ് ബാധിച്ച് മരിച്ചവരുടെ ഖബറടക്ക ചടങ്ങുകള്‍ എല്ലാവിധ ആദരവും പാലിച്ച്: സഊദി ആരോഗ്യ മന്ത്രാലയം

Published

|

Last Updated

റിയാദ്  | സഊദിയില്‍ കോവിഡ് 19 ബാധിച്ച് മരണപ്പെടുന്നവരുടെ ജനാസ സംസ്‌കരണ ചടങ്ങുകള്‍ എല്ലാവിധ സുരക്ഷയും, ആദരവോടും കൂടിയാണെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദില്‍ നടത്തിയ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ച്യോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി.

കൊറോണ രോഗം ബാധിച്ച് മരണപ്പെട്ടവരുടെ എങ്ങിനെയാണ് മറവ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോഴാണ് മരണം സംഭവിച്ചത് മുതല്‍ ഖബറടക്കം കഴിയുന്നത് വരെ മൃതദേഹത്തെ വളരെ ആദരവോടെയും ബഹുമാനത്തോടെയും ആരോഗ്യ സുരക്ഷയും പാലിച്ചാണ് കൈകാര്യം ചെയ്യുന്നത് . സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സംരക്ഷണ വസ്ത്രം ധരിച്ച പ്രത്യേക പരിശീനം നേടിയ ആരോഗ്യ വിദഗ്ധരാണ് മൃതദേഹം കുളിപ്പിക്കുന്നതും മത ചടങ്ങുകള്‍ പ്രകാരം ഖബറടക്കം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.