Connect with us

Covid19

ലോക്ക് ഡൗണ്‍: ദുരിതം മറികടക്കാന്‍ തൊഴിലാളികള്‍ക്ക് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം | ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ ഏര്‍പ്പെടുത്തിയ സഹായങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. താഴെ പറയുന്നവയാണ് സഹായങ്ങള്‍:

കേരള ഷോപ്പ്സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: സ്വയം തൊഴിലുകാര്‍ക്കും ആശുപത്രി, പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആയിരം രൂപ. ഇവിടങ്ങളിലെ സജീവ അംഗങ്ങള്‍ കൊവിഡ് ബാധിതരാണെങ്കില്‍ പതിനായിരം രൂപ കൊവിഡ് സംശയിച്ച് ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ 5000 രൂപ.

  • കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: അംഗങ്ങള്‍ക്കായി 200 കോടി രൂപയുടെ സഹായ പാക്കേജ്. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കും 2018 ലെ രജിസ്ട്രേഷന്‍ പുതുക്കല്‍ നടത്തിയവര്‍ക്കും ആയിരം രൂപ.
  • 15 ലക്ഷം തൊഴിലാളികള്‍ക്ക് ഇത് പ്രയോജനപ്പെടും.കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: കൊവിഡ് ബാധിതരായ അംഗങ്ങള്‍ക്ക് അടിയന്തര സഹായമായി 7500 രൂപ, ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് ആയിരം.
  • കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: ഒരു തൊഴിലാളിക്ക് 750 രൂപ.
  • ബീഡി, ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്‌കീമില്‍ ആകെ രണ്ട് കോടി രൂപ.
  • മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: സ്റ്റേജ് ക്യാരേജ്, കോണ്‍ട്രാക്ട് ക്യാരേജ്, ബസ് തൊഴിലാളികള്‍ എന്നിവര്‍ക്ക് 5000. ഗുഡ്സ് വെഹിക്കിള്‍ തൊഴിലാളികള്‍ക്ക് 3500, ടാക്സി തൊഴിലാളികള്‍ക്ക് 2500, ഓട്ടോറിക്ഷ ട്രാക്ടര്‍ തൊഴിലാളികള്‍ക്ക് 2000, ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളികള്‍ക്ക് ആയിരം. 9,54,242 തൊഴിലാളികളാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
  • ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: വേതന നഷ്ടം പരിഹരിക്കുന്നതിന് വേതനം മുന്‍കൂര്‍ അനുവദിക്കും. ഏപ്രില്‍ 14 നുള്ളില്‍ ബോണസ് ഇനത്തില്‍ ആകെ 30 കോടി രൂപ വിതരണം ചെയ്യും. 2,43,504 തൊഴിലാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
  • അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: ലോക്ക് ഡൗണ്‍ കാരണം അടച്ച ബാറുകളിലെ തൊഴിലാളികള്‍ക്ക് 5000 രൂപ, 10,000 രൂപ പലിശരഹിത വായ്പ.
  • കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: പലിശരഹിത വായ്പയായി 10,000. ലോക്ക് ഡൗണ്‍ നീണ്ടുപോയാല്‍ 5000 രൂപ കൂടി പ്രത്യേക വായ്പ.

ഇതിനു പുറമെ, പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ വായ്പാ തിരിച്ചടവിന് മൂന്ന് മാസം മൊറോട്ടോറിയം ഏര്‍പ്പെടുത്തുകയും മുടങ്ങിയ വായ്പാ തിരിച്ചടവിന് അധിക ചാര്‍ജ് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തികശേഷി കുറഞ്ഞ വിവിധ ബോര്‍ഡുകള്‍ സര്‍ക്കാറിന് സമര്‍പ്പിച്ച നിര്‍ദേശങ്ങളും പരിഗണനയിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Latest