Connect with us

Covid19

ആഗോളതലത്തില്‍ കൊവിഡ് മരണം അരലക്ഷം പിന്നിട്ടു; യു എസില്‍ മരിച്ചത് 6,000 പേര്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ടു. രോഗ ബാധിതരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ സ്‌പെയിനില്‍മാത്രം 950 പേര്‍ മരിച്ചു. ഇതോടെ സ്‌പെയിനില്‍ ആകെ മരണം പതിനായിരം കടന്നു.

യു എസില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6000 കടന്നു. രോഗബാധിതരുടെ എണ്ണം രണ്ടരലക്ഷത്തിലേറെയായി. അതേസമയം 781 പേരാണ് രോഗബാധയെ തുടര്‍ന്ന് ഇന്നലെ ഒറ്റ ദിവസം കൊണ്ട് മാത്രം മരിച്ചത്.29,277 പേര്‍ക്കാണ് 24 മണിക്കൂറില്‍ രോഗം ബാധ സ്ഥിരീകരിച്ചത്. 5000 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

വൈറസിനെ നിയന്ത്രണവിധേയമാക്കാന്‍  ഭരണകൂടം എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന് യു എസ്പ്ര സിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കുടുങ്ങിയിട്ടുള്ള പൗരന്മാരെ തിരികെയെത്തിക്കുന്ന നടപടികളാരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

ന്യൂയോര്‍ക്ക് നഗരത്തില്‍മാത്രം കുറഞ്ഞത് പതിനാറായിരത്തിലേറെപ്പേര്‍ മരിക്കുമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമോ മുന്നറിയിപ്പുനല്‍കി. ഈ രീതിയില്‍ വൈറസ് പടര്‍ന്നുപിടിച്ചാല്‍ 16,000 ന്യൂയോര്‍ക്ക് വാസികളും യു എസിലാകെ 93,000 പേരും മരിച്ചേക്കുമെന്നാണ് ക്യൂമോ പറഞ്ഞത്. ഇതുതടയാന്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍ വേണ്ട നടപടികള്‍ കാര്യക്ഷമമായി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും അധികം ആളുകള്‍ മരിച്ചത് ഇറ്റലിയിലാണ്.1,014,386 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. കൊവിഡ് മരണം ഏറ്റവും കൂടുതലുള്ള ഇറ്റലിയില്‍ മരണസംഖ്യ 14 ആയിരക്കിലേക്ക് കടക്കുകയാണ്.

ഇറാനില്‍ മരണസംഖ്യ 31,60 ആയി. ഫ്രാന്‍സില്‍ 4032 പേര്‍ മരിച്ചു. ബ്രിട്ടനില്‍ 2921 പേര്‍ മരിച്ചു. ബെല്‍ജിയം, നെതര്‍ലന്‍ഡ് എന്നിവിടങ്ങളിലും മരണസംഖ്യ 1000 കടന്നു. യൂറോപ്പിലെയും അമേരിക്കയിലെയും സ്ഥിതി സങ്കീര്‍ണമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്താകമാനം 37,000 പേര്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാണ്

 

Latest