Connect with us

Kozhikode

കോഴിക്കോട് മെഡിക്കല്‍ കോളജിന് കൈതാങ്ങായി വീണ്ടും സഹായി വാദിസലാം

Published

|

Last Updated

കോഴിക്കോട് | മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കൈതാങ്ങായി വീണ്ടും സഹായി വാദിസലാം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി നേതൃത്വം വഹിക്കുന്ന മെഡിക്കല്‍കോളജിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും സുരക്ഷാ ഉപകരണങ്ങളടങ്ങിയ പി പി ഇ കിറ്റുകള്‍ എത്തിച്ചു നല്‍കിയാണ് സഹായിയുടെ പുതിയ ചുവടുവെയ്പ്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാസ്‌കുകള്‍, ഹാന്‍ഡ് വാഷ്, സാനിറ്റയ്‌സര്‍, എന്നിവ സഹായി നേരെത്തെ എത്തിച്ചു നല്‍കിയിരുന്നു. കൂടാതെ, മെഡിക്കല്‍ സ്റ്റാഫിന് സഹായി ഇടപെട്ട് പ്രത്യേക യാത്ര സൗകര്യവും വാഹനങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ലോക്ക്ഡൌണ്‍ നില നില്‍ക്കുന്നതിനാല്‍ ഭക്ഷണവും മറ്റും ലഭിക്കാത്ത രോഗികള്‍ക്കും പരിചാരകര്‍ക്കും എല്ലാ ദിവസവും വൈകുന്നേരം നാലു മണിക്ക് സഹായി നല്‍കി വരുന്ന സൗജന്യ ഭക്ഷണ വിതരണം ഏറെ ആശ്വാസകരമാണ്.

ഇന്നലെ നടന്ന ചടങ്ങില്‍ സഹായി ജനറല്‍ സെക്രട്ടറി കെ എ നാസര്‍ ചെറുവാടിയില്‍ നിന്ന് മെഡിക്കൽ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍ പി പി ഇ കിറ്റുകള്‍ ഏറ്റുവാങ്ങി. മെഡിക്കല്‍ കോളേജ് ആശുപത്രി സുപ്രണ്ട് ഡോ. കെ ജി സജിത്കുമാര്‍ , ഡോ ഇ എന്‍ അബ്ദുല്‍ ലത്തീഫ്, ഡോ. കെ പി സുനില്‍ കുമാര്‍, ശംസുദ്ധീന്‍ പെരുവയല്‍ പങ്കെടുത്തു.