Connect with us

Covid19

പ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

ജോഹന്നാസ്ബര്‍ഗ് | ഇന്ത്യന്‍ വംശജയായ ലോകപ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് വൈറസ് ബാധിച്ച് മരിച്ചു.സ്റ്റെല്ലാര്‍ വാക്‌സിന്‍ ശാസ്ത്രജ്ഞയും എച്ച് ഐ വി പ്രതിരോധ ഗവേഷക മേധാവിയും കൂടിയായ ഗീതാ റാംജി ഒരാഴ്ച മുമ്പാണ് ലണ്ടനില്‍ നിന്ന് ദക്ഷിണാഫ്രിക്കയില്‍ മടങ്ങിയെത്തിയത്.

ഡര്‍ബനിലെ ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ എച്ച്‌ഐവി പ്രിവന്‍ഷന്‍ റിസര്‍ച്ച് യൂണിറ്റിന്റെ യൂണിറ്റ് ഡയറക്ടറുമായിരുന്നു അമ്പത്കാരിയായ ഗീത റാംജി

ദക്ഷണാഫ്രിക്കയില്‍ ഇന്ത്യന്‍ വംശജന്‍ കൂടിയായ ഫാര്‍മസിസ്റ്റ് പ്രവീണ്‍ റാംജിയാണ് ഭര്‍ത്താവ്.
കോവിഡ്19 നെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ അഞ്ചു മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1350 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Latest