Connect with us

Covid19

അതിഥി തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ഇന്‍ഷ്വറന്‍സും ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എഡിജിപിയുടെ നേതൃത്വത്തില്‍ സംവിധാനമുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഈ കാര്‍ഡ് വഴി തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ അടക്കം ലഭ്യമാക്കും.

കരാറുകാരുടെ കീഴിലല്ലാതെ ഒറ്റപ്പെട്ട് താമസിക്കുന്ന തൊഴിലാളികള്‍ക്കും എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തണം. അവര്‍ക്ക് മാന്യമായ ഭക്ഷണം ലഭ്യമാക്കണം. ഇതില്‍ വീഴ്ചയുണ്ടാകരുത്. സാധാരണ തൊഴില്‍ വകുപ്പാണ്തൊഴിലാളികളുടെ കാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും സെക്രട്ടറിമാരും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് പതിവ്
വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു

Latest