Connect with us

Covid19

കേരളത്തില്‍ രണ്ടാമത്തെ കൊവിഡ് മരണം; തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയാണ് മരിച്ചത്

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അബ്ദുല്‍ അസീസ് (68) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ഈമാസം 18നാണ് അസീസിന് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നത്. എവിടെ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധിച്ചതെന്നത് വ്യക്തമായിട്ടില്ല. വിദേശത്തു നിന്നു വന്നയാളോ അവിടെ നിന്നെത്തിയവരുമായി സമ്പര്‍ക്കത്തില്‍ വന്നയാളോ അല്ല അബ്ദുല്‍ അസീസ് എന്നത് ആശയക്കുഴപ്പത്തിന് വഴിവച്ചിട്ടുണ്ട്. എന്നാല്‍, ഒരു വിവാഹച്ചടങ്ങിലും പള്ളിയില്‍ നിസ്‌കാരത്തിലും മറ്റും അബ്ദുല്‍ അസീസ് പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഒരു മരണ വീട്ടിലും ഇദ്ദേഹം എത്തിയിരുന്നു.

ജലദോഷവും പനിയും ബാധിച്ച് നിരീക്ഷണത്തിലായിരുന്നുവെങ്കിലും ഇദ്ദേഹത്തിന് തുടക്കത്തില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. രക്തസംബന്ധവും തൈറോയ്ഡുമായി ബന്ധപ്പെട്ട അസുഖങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. ചികിത്സക്കിടെ വൃക്കരോഗവും ബാധിച്ചതായി മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. അഞ്ച് ദിവസം വെന്റിലേറ്ററിലായിരുന്നു. ഡി എം ഒയുടെ നേതൃത്വത്തില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കും സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക.

---- facebook comment plugin here -----

Latest