Connect with us

International

ഒറ്റപ്പെട്ട് അമേരിക്ക ; സഹായവുമായി ചൈന

Published

|

Last Updated

വാഷിംഗ്ടണ്‍  | അമേരിക്കയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞതോടെ ഒറ്റപ്പെട്ട നിലയിലാണ് രാജ്യം . രാജ്യവ്യപകമായി വൈറസ് ബാധയേറ്റ് 2500 ലധികം പേര് മരണപെട്ടതോടെ കൂടുതല്‍ കടുത്ത നിയന്ത്രങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.വൈറസിന്റെ വ്യാപനം അമേരിക്കയില്‍ കണ്ടത്തിയത് മുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വൈകിയതാണ് രോഗം കൂടുതല്‍ പേരിലേക്ക് പകരാന്‍ ഇടയായത് .മരണ നിരക്ക് ദിനം പ്രതി ഇരട്ടിയിലധികമായി വര്‍ദ്ധിക്കുകയാണ് . ന്യൂയോര്‍ക്ക് ,ന്യൂജേഴ്‌സി, ലൂസിയാന, മിഷിഗണ്‍ എന്നിവിടങ്ങളില്‍ മരണ സംഖ്യ കുത്തനെ ഉയരുകയും ചെയ്തതോടെ പൂര്‍ണ്ണമായും ഒറ്റപ്പെടല്‍ നടപടികളിലേക്ക് കടന്നിരിക്കുകയാണ് .

അണുബാധ നിരക്ക് കൂടിയതിനാല്‍ രാജ്യത്തെ കണ്‍വെന്‍ഷന്‍ സെന്ററുകള്‍ താല്‍ക്കാലിക മെഡിക്കല്‍ സെന്ററുകളാക്കി മാറ്റിയിരിക്കുകയാണ് .രോഗ ബാധിതരായവരെ വീട്ടില്‍ തന്നെ തുടരാന്‍ പ്രേരിപ്പിച്ചത് വഴിയാണ് രാജ്യത്ത് കൂടുതല്‍ മരണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തിങ്കാളാഴ്ച രാവിലെ പുറത്തിറക്കിയ പുതിയ ഡാറ്റാബേസ് അനുസരിച്ച് രാജ്യത്ത് 141,995 ആളുകള്‍ക്ക് കോവിഡ് 19 പോസിറ്റീവ് ആണ് കണ്ടെത്തിയിരിക്കുന്നത് . വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 2,486 രോഗികള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.പ്യൂ റിസര്‍ച്ച് പഠനമനുസരിച്ച് രാജ്യത്തെ 66 ശതമാനം ജനങ്ങളും കോവിഡ് 19 വൈറസ് യുഎസ് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്നാണ് .എന്നാല്‍ ഉദ്യോഗസ്ഥര്‍ വൈറസിനോട് പ്രതികരിക്കുന്നതില്‍ നല്ലൊരു വിഭാഗം ജീവനക്കാരും ആത്മവിശ്വാസമുള്ളവരാണെന്ന് മറ്റൊരു പഠനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

സഹായ ഹസ്തവുമായി ചൈന
കോവിഡ് 19 വ്യാപനം മൂലം ഒറ്റപ്പെട്ട അമേരിക്കക്ക് സഹായ ഹസ്തവുമായി ചൈന രംഗത്ത് . ചൈനീസ് നിര്‍മിത മെഡിക്കല്‍ ഉപകരണങ്ങളുടെ 22 കാര്‍ഗോ വിമാനങ്ങളാണ് ന്യൂയോര്‍ക്കിലെ കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൈനയിലെ ഷാങ്ഹായില്‍ നിന്നും കയറ്റി അയച്ചത് . അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട 130,000 എന്‍ 95 മാസ്‌കുകളും 1.8 ദശലക്ഷം ശസ്ത്രക്രിയാ മാസ്‌കുകളും ഗൗണുകളും 10 ദശലക്ഷം കയ്യുറകളും 70,000 ലധികം തെര്‍മോമീറ്ററുകളുമടങ്ങിയ
മെഡിക്കല്‍ സാധനങ്ങളാണ് ആദ്യ ഘട്ടത്തില്‍ നല്‍കിയിരിക്കുന്നത് . വരും ദിവസങ്ങളില്‍ കൂടുതല്‍ അവശ്യ വസ്തുക്കള്‍ ചൈനയില്‍ നിന്നെത്തുമെന്ന് വൈറ്റ് ഹൗസ് വ്യത്തങ്ങള്‍ പറഞ്ഞു .അതെ സമയം ചൈനയിലെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ആവശ്യമായ ഗുണനിലവാരമില്ലാത്തതിനാല്‍ നെതര്‍ലാന്‍ഡ്,സ്‌പെയിന്‍ ,ചെക്ക് റിപ്പബ്ലിക്,ഫിലിപ്പൈന്‍ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ മെഡിക്കല്‍ ഫെയ്‌സ് മാസ്‌കുകള്‍ തിരിച്ചയച്ചു.

Latest