Connect with us

Covid19

ആശങ്കയൊഴിയാതെ ലോകം; ഭീതിയിൽ സ്പെയിൻ, യു എസ്

Published

|

Last Updated

മാഡ്രിഡ്/ വാഷിംഗ്ടൺ | കൊറോണ പിടിമുറുക്കിയ സ്‌പെയിനിലും യു എസിലും ഭീതിയേറുന്നു. ഒരു ദിവസം മാത്രം 838 പേർ മരിച്ച സ്‌പെയിനിൽ മരണം 6,528 ആയി. കൊറോണ സ്ഥിരീകരിച്ചതിന് ശേഷം ഇതാദ്യമായാണ് സ്‌പെയിനിൽ ഒരു ദിവസം ഇത്രയേറെ ആളുകൾ മരിക്കുന്നത്. 6,83,694 പേർക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 32,155 പേരാണ് മരിച്ചത്. 1,46,396 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.

ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിച്ച യു എസും ആശങ്കയിലാണ്. 1,23,828 പേർക്കാണ് യു എസിൽ രോഗം സ്ഥിരീകരിച്ചത്. 2,231 പേരാണ് യു എസിൽ മരിച്ചത്. യു എസിൽ കൊറോണ അതിവേഗം വ്യാപിക്കുന്ന ന്യൂയോർക്ക് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ക്വാറന്റൈൻ നടപടികൾ വേണ്ടെന്നാണ് യു എസ് പ്രസിഡന്റ്ഡൊണാൾഡ് ട്രംപിന്റെ നിലപാട്. ന്യൂയോർക്ക്, കണക്ടിക്കട്ട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്വാറന്റൈൻ നടപടികൾക്ക് പകരം യാത്രാ നിയന്ത്രണങ്ങൾ ശക്തമാക്കിയാൽ മതിയെന്ന് ട്രംപ് വ്യക്തമാക്കി.
കൊറോണ സാരമായി ബാധിച്ച ഇറ്റലിയിൽ മരണം പതിനായിരം കടന്നു. 10,023 പേരാണ് ഇറ്റലിയിൽ മരിച്ചത്.
കൊവിഡ് പ്രഭവകേന്ദ്രമായ ചൈനയിൽ വീണ്ടും രോഗം വ്യാപകമായേക്കുമെന്ന ആശങ്കയിലാണ് അധികൃതർ. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 693 പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച 45 പേരിൽ 44 പേരും വിദേശത്ത് നിന്ന് എത്തിയതാണ്.

ആയിരത്തിലധികം പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ യു കെയും നിയന്ത്രണങ്ങൾ കർശനമാക്കി. 19,522 പേർക്ക് രോഗം സ്ഥിരീകരിച്ച ബ്രിട്ടനിൽ 1,235 പേരാണ് മരിച്ചത്.
ജർമനിയിലും കൊറോണ ബാധിതരുടെ എണ്ണം ഉയരുകയാണ്. 58,247 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 455 പേരാണ് ഇവിടെ മരിച്ചത്.

ആഫ്രിക്കൻ രാജ്യങ്ങളിലെ അഭയാർഥി ക്യാമ്പുകളിൽ രോഗം പടർന്നേക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധർ. ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗം സാരമായി ബാധിച്ചിട്ടില്ല. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 54 രാജ്യങ്ങളിലായി 3,924 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളിലായി 46 പേരാണ് മരിച്ചത്.
കൊറോണ നിയന്ത്രണവിധേയമാക്കുന്നതിനായി ഒരു മാസം വീട്ടിൽ കഴിയണമെന്ന് മെക്‌സിക്കൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest