Connect with us

Covid19

കെഎസ്ഇബി ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം: മന്ത്രി എംഎം മണി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ കെഎസ്ഇബി ജീവനക്കാരും ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് വൈദ്യുതി മന്ത്രി എം എം മണി. മുഖ്യമന്ത്രിയുടെ ആവശ്യം പരിഗണിച്ചാണ് മന്ത്രിയുടെ അഭ്യര്‍ഥന.ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യാന്‍ നമുക്കൊരുമിച്ച് ശ്രമിക്കണം. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ആശുപത്രികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സജീകരിക്കുന്നതിന് വൈദ്യുതി എത്തിക്കാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു

അവശ്യ സേവനമായ വൈദ്യുതി എല്ലായിടവും മുടക്കം കൂടാതെ എത്തിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ആശുപത്രികള്‍, നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍, കമ്യൂണിറ്റി കിച്ചണുകള്‍, ഐസൊലേഷന്‍ കേന്ദ്രങ്ങള്‍, തുടങ്ങിയവ. ഇതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്നതിന് ജീവനക്കാരെ നിയോഗിക്കുകയും എല്ലായിപ്പോഴും എല്ലായിടവും പകരക്കാരെ കരുതുകയും വേണം. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കി ഇക്കാര്യങ്ങളില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാകണം പ്രവര്‍ത്തനങ്ങള്‍. ഇത്തരത്തില്‍ വൈദ്യുതി വിതരണം സംസ്ഥാനമാകെ തടസമില്ലാതെ നടത്തുന്നതിന് എല്ലാ ജീവനക്കാരുടെയും സഹകരണമുണ്ടാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

ലോകത്തെയാകെ ബാധിച്ചിരിക്കുന്ന കോവിഡ്19 സാഹചര്യത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച കെഎസ്ഇബിയിലെ മുഴുവന്‍ ജീവനക്കാരെയും അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി അറിയിച്ചു.

---- facebook comment plugin here -----

Latest