Connect with us

Covid19

ഷാര്‍ജയില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

Published

|

Last Updated

കണ്ണൂര്‍ | ഷാര്‍ജയില്‍ നിന്നെത്തി വീട്ടില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. കണ്ണൂര്‍ ചേലേരി സ്വദേശിയായ 65കാരനാണ് മരിച്ചത്. രക്തസമ്മര്‍ദവും ഹൃദ്രോഗവും ഉണ്ടായിരുന്ന ഇയാള്‍ ഈമാസം 21ന് നാട്ടിലെത്തിയ ശേഷം വീട്ടില്‍ ഒറ്റക്ക് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കൊവിഡ് രോഗലക്ഷണങ്ങളൊന്നും ഇയാള്‍ക്കുണ്ടായിരുന്നില്ലെന്നാണ് വിവരം. മരണകാരണം കൊവിഡ് ആണോ എന്ന് സ്ഥിരീകരിക്കാന്‍ സ്രവ പരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

സംസ്ഥാനത്ത് ഇന്നലെ ആദ്യ കൊവിഡ് മരണം നടന്ന വാര്‍ത്ത കേട്ട് ഇയാള്‍ മാനസികമായി തളര്‍ന്നതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കൗണ്‍സിലിംഗ് നല്‍കിയിരുന്നു.
ഇന്നലെ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ചിരുന്നു. ചികിത്സ തേടി മംഗലാപുരത്തെ ആശുപത്രിയിലേക്കു ആംബുലന്‍സില്‍ കൊണ്ടുപോയ 70 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്.

Latest