Connect with us

Covid19

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറര ലക്ഷത്തോടടുക്കുന്നു; മരിച്ചത് 30,000ത്തില്‍ പരമാളുകള്‍

Published

|

Last Updated

റോം | ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആറര ലക്ഷത്തോടടുക്കുന്നു. ഇതുവരെ 3000ത്തില്‍ പരമാളുകള്‍ വൈറസ് ബാധിച്ച് മരിച്ചു. ഇന്നലെ മാത്രം മരിച്ചത് 30,000ത്തിലേറെ പേരാണ്. രോഗം അതിവേഗതയില്‍ പടരുന്ന ഇറ്റലിയില്‍ ആകെ മരണം 10,023 ആയി.
ശനിയാഴ്ച 889 പേരാണ് ഇറ്റലിയില്‍ മരിച്ചത്. യൂറോപ്പില്‍ കൊവിഡ് കൂടുതല്‍ വിനാശം വിതച്ച രണ്ടാമത്തെ രാഷ്ട്രമായ സ്‌പെയിനില്‍ ആകെ മരണം 5800 ആയി. 24 മണിക്കൂറിനിടെ 832 പേരാണ് ഇവിടെ മരിച്ചത്.

വൈറസിനെ പിടിച്ചുനിര്‍ത്തുന്നതില്‍ പരാജയപ്പെട്ട അമേരിക്കയില്‍ മരണം 2000 പിന്നിട്ടു. ഇന്നലെ മാത്രം 515 പേരാണ് ഇവിടെ മരിച്ചത്. ഒരു ലക്ഷത്തിലേറെ കൊവിഡ് രോഗികളാണ് നിലവില്‍ അമേരിക്കയിലുള്ളത്. മരണ നിരക്കില്‍ ഇറ്റലി, സ്പെയിന്‍, ചൈന, ഇറാന്‍, ഫ്രാന്‍സ് എന്നിവക്കു പിന്നില്‍ ആറാം സ്ഥാനത്താണ് അമേരിക്ക. ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും രോഗം സ്ഥിരീകരിച്ചു. ഇവിടെ 1019 പേരാണ് മരിച്ചത്. പന്ത്രണ്ടു പേര്‍ മരിച്ച പാകിസ്ഥാനില്‍ രോഗികളുടെ എണ്ണം 1400 കടന്നു.