Ongoing News
സഊദിയിൽ 99 പേർക്ക് കൂടി കൊവിഡ്; മരണം നാലായി

ദമാം | സഊദിയിൽ കൊവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരണപെട്ടു. ഇതോടെ രാജ്യത്തെ മരണ സംഖ്യ നാലായി. തലസ്ഥാനമായ റിയാദിലാണ് ഇന്ന് സ്വദേശിയായ യുവാവ് മരണപ്പെട്ടത്. രോഗം ബാധിച്ച് രാജ്യത്ത് ആദ്യമായാണ് സ്വദേശി യുവാവ് മരണപെടുന്നത്. ശനിയാഴ്ച 99 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,203 ആയതായി സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി റിയാദിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ശനിയാഴ്ച രണ്ട് പേര്‍ കൊവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 37 ആയി. രോഗബാധിതരിൽ പത്ത് പേർ വിദേശ രാജ്യങ്ങളിൽ സഊദിയിലെത്തിയവരാണ്. 89 പേർക്ക് രോഗം സ്ഥിരീകരിച്ചവരിൽനിന്ന് പകർന്നതാണെന്നും വക്താവ് പറഞ്ഞു.
മക്ക, റിയാദ് നഗരങ്ങളിൽ വൈകീട്ട് മൂന്നുമണി മുതൽ രാവിലെ ആറ് മണിവരെ കർഫ്യു തുടരുകയാണ്. മദീനയിൽ ആറ് ഡിസ്ട്രിക്റ്റുകളിൽ മുഴുവൻ സമയ കർഫ്യു ശനിയാഴ്ച മുതൽ നിലവിൽ വന്നു. മറ്റ് പ്രവിശ്യകളിൽ വൈകിട്ട് ഏഴുമണിമുതൽ രാവിലെ ആറുമണിവരെയാണ് കർഫ്യു സമയം. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ പതിമൂന്ന് പ്രവിശ്യകളിൽ ആളുകൾ പുറത്ത് പോവുന്നതിനു തിരികെ പ്രവേശിക്കുന്നതിനും സ്വദേശികൾക്കും വിദേശികൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
---- facebook comment plugin here -----