നിരീക്ഷണം ലംഘിച്ച് നാടുവിട്ട കൊല്ലം സബ് കലക്ടര്‍ക്കെതിരെ കേസെടുക്കും

Posted on: March 27, 2020 8:02 am | Last updated: March 27, 2020 at 12:22 pm

കൊല്ലം | നിരീക്ഷണം ലംഘിച്ച് നാടുവിട്ട കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രയ്‌ക്കെതിരെ കേസ്. നിരീക്ഷണത്തിനിടെ മിശ്ര കാണ്‍പൂരിലേക്ക് പോയിരുന്നു. മിശ്ര നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ വിവരം അറിയിക്കാതിരുന്ന ഇദ്ദേഹത്തിന്റെ ഗണ്‍മാനെതിരെയും കേസെടുക്കും.
.
ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ഉത്തരവിറക്കി. മിശ്ര ഇപ്പോള്‍ കാണ്‍പൂരിലാണെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ മൊബൈല്‍ ലൊക്കേഷന്‍ കാണ്‍പുരിലാണ്.

വിദേശത്ത് മധുവിധു കഴിഞ്ഞെത്തിയ അനുപം മിശ്ര കൊല്ലത്ത് നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയപ്പോള്‍ മിശ്ര അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് ഫോണില്‍ അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ കണ്‍പുരിലാണെന്നാണ് മറുപടി നല്‍കിയത്. കഴിഞ്ഞ വ ര്‍ഷം ഓഗസ്റ്റിലാണ് സബ് കലക്ടറായി അനുപം മിശ്ര കൊല്ലത്തെത്തിയത്.