കാസര്‍കോട് സമ്പര്‍ക്കത്തിലൂടെ കൊവിഡ് പകര്‍ന്നത് നാല് പേര്‍ക്ക് മാത്രം

Posted on: March 26, 2020 5:14 pm | Last updated: March 27, 2020 at 7:54 am

കാസര്‍കോട് | സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ വൈറസ് പടര്‍ന്നത് നാല് പേര്‍ക്ക് മാത്രമെന്ന് ഡി എം ഒ. ഡോ. എ വി രാംദാസ്. രോഗം സ്ഥിരീകരിച്ച 44 പേരില്‍ 40 പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. സമ്പര്‍ക്കത്തിലൂടെ രോഗികളായ നാല് പേരും വീട്ടില്‍ തന്നെ നിരീക്ഷത്തില്‍ കഴിഞ്ഞതിനാല്‍ ഇവരില്‍ നിന്ന് കൂടുതല്‍ പേരിലാക്ക് രോഗം വരാന്‍ സാധ്യതയില്ലെന്നും ഡി എം ഒ പറഞ്ഞു.

രോഗം സ്ഥിരീകരിച്ചവരും സംശയിക്കുന്നവരും നിരീക്ഷണത്തിലാണ്. രോഗം ഭേദമായവര്‍ നിര്‍ബന്ധമായും 28 ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയണം. നിരീക്ഷണത്തിലുള്ളവര്‍ക്ക് 14 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ച് രോഗം സ്ഥിരീകരിക്കുമെന്നും ഡി എം ഒ അറിയിച്ചു.