നാളെ ശഅ്ബാൻ ഒന്ന്; ബറാഅത്ത് ദിനം ഏപ്രിൽ ഒമ്പതിന്

Posted on: March 25, 2020 8:31 pm | Last updated: March 25, 2020 at 8:33 pm


കോഴിക്കോട് | റജബ് 29 ഇന്ന് ശഅ്ബാൻ മാസപ്പിറവി കണ്ടതായി വിശ്വസനീയമായ വിവരം ലഭിച്ചതിനാൽ മാർച്ച് 26 വ്യാഴാഴ്ച ശഅ്ബാൻ ഒന്നും അതനുസരിച്ച് ബറാഅത്ത് ദിനം (ശഅ്ബാന് 15) ഏപ്രിൽ ഒമ്പത് വ്യാഴാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീം ഖലീൽ ബുഖാരി, സയ്യിദ് ളിയാഉൽ മുസ്തഫ മാട്ടൂൽ എന്നിവർ അറിയിച്ചു.