സംസ്‌കാര ചടങ്ങിന് ആള്‍ക്കൂട്ടം; പള്ളി വികാരി അറസ്റ്റില്‍

Posted on: March 25, 2020 8:00 pm | Last updated: March 25, 2020 at 8:00 pm

അടൂര്‍ | ലോക്ഡൗണ്‍ ലംഘിച്ച് ശവസംസ്‌കാര ചടങ്ങില്‍ ആളുകളെ പങ്കെടുപ്പിച്ചതിന് പള്ളി വികാരിയെ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ തുവയൂരില്‍ സെന്റ് പീറ്റേഴ്‌സ് പള്ളി വികാരി റെജി യോഹന്നാനാണ് അറസ്റ്റിലായത്. പള്ളിക്കമ്മിറ്റി സെക്രട്ടറി, ട്രെസ്റ്റി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഇവരടക്കം അന്‍പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

പള്ളിയില്‍ ബുധനാഴ്ച ഉച്ചക്ക് നടന്ന സംസ്‌കാര ചടങ്ങില്‍ അമ്പതില്‍ അധികം ആളുകള്‍ പങ്കെടുത്തതാണ് കേസിന് ആധാരം. മതപരമായ ചടങ്ങുകളില്‍ പത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ട്. ഇത് ലംഘിച്ചുവെന്നാണ് വികാരിക്ക് എതിരായ കുറ്റം.

പത്തനംതിട്ട ജില്ലയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച 130 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിരവധി വാഹനങ്ങളും പിടിച്ചെടുത്തു.