Connect with us

National

കൊവിഡ് ഭീതി: തിഹാര്‍ ജയിലില്‍ നിന്നും 3000 തടവുകാരെ വിട്ടയക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് ഭീതി രാജ്യത്ത് പടരുന്നതിനിടെ മുന്‍കരുതല്‍ നടപടികളുമായി ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്ന് 3,000 തടുകാരെ മോചിപ്പിക്കുന്നു. വൈറസ് ബാധ തടയുന്നതിനായി ജയിലിലെ തടവുകാരുടെ എണ്ണം കുറക്കുകയാണ് ലക്ഷ്യമെന്നും അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഇത്രയും തടവുകാരെ മോചിപ്പിക്കാനുള്ള നടപടികളാണ് നടക്കുന്നതെന്നും തിഹാര്‍ ജയില്‍ അധികൃതര്‍ പറഞ്ഞു. 1500 ഓളം തടവുകാര്‍ക്ക് പരോളോ താത്കാലിക വിടുതലോ നല്‍കും. ബാക്കി 1500 പേര്‍ക്ക് ഇടക്കാല ജാമ്യവും നല്‍കും. അതേസമയം വിട്ടയക്കുന്ന തടവുകാരുടെ പട്ടികയില്‍ കൊടുംകുറ്റവാളികള്‍ ഉള്‍പ്പെടില്ലെന്നും തിഹാര്‍ ജയില്‍ ഡയറക്ടര്‍ വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തടവുകാരെ വിട്ടയക്കുമെന്ന് അറിയിച്ചിരുന്നു. ജയിലിലെ തിരക്ക് കുറക്കുന്നതിന് തടവുകാര്‍ക്ക് പ്രത്യേക പരോളോ താത്കാലിക വിടുതലോ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്.

ജയിലുകളിലെ തിരക്കൊഴിവാക്കുന്നതിനായി കൂടുതല്‍ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറുകളോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഏതെല്ലാം വിഭാഗം തടവുകാര്‍ക്ക് പരോള്‍ നല്‍കാമെന്നത് തീരുമാനിക്കാന്‍ ഉന്നതതല സമിതിയുണ്ടാക്കണം. ആഭ്യന്തര സെക്രട്ടറി, ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കണം സമിതി. നാല് മുതല്‍ ആറാഴ്ചവരെ പരോളോ ഇടക്കാലജാമ്യമോ നല്‍കുന്നത് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു. .

---- facebook comment plugin here -----

Latest