Connect with us

Gulf

സഊദിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പെരിന്തല്‍മണ്ണ സ്വദേശി വാഹനം ഇടിച്ച് മരിച്ചു

Published

|

Last Updated

റിയാദ് | സഊദിയിലെ ജിസാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി നസീര്‍ ഹുസൈന്‍ (50) ആണ് മരിച്ചത്. ജിസാനിലെ അഹദുല്‍ മസാരീഹിലായിരുന്നു അപകടം.

കോഫി ഷോപ്പ് ജീവനക്കാരനായിരുന്ന നസീര്‍ ഹുസൈന്‍ എതിര്‍വശത്തുള്ള ഷോപ്പിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ സഊദി പൗരന്‍ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അഹദുല്‍ മസാരീഹ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

---- facebook comment plugin here -----

Latest