Connect with us

Covid19

ജനം തിങ്ങിപ്പാര്‍ക്കുന്ന മുംബൈയിലെ ചേരിയിലും കൊവിഡ്

Published

|

Last Updated

മുംബൈ |  രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച മാഹാരാഷ്ട്രയില്‍ വലിയ ആശങ്ക പരത്തി ചേരികളിലും വൈറസ് സ്ഥിരീകരണം. രാജ്യത്ത് തന്നെ ഏറ്റവും കുടുതല്‍ പേര്‍ ചേരികളില്‍ താമസിക്കുന്ന നഗരങ്ങളിലൊന്നായ മുംബൈ സെന്‍ട്രലിലെ ഒരു ചേരിയിലാണ് രോഗം സ്ഥിരീകരിച്ചത്. 69കാരിയായ ഒരു വീട്ടുജോലിക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചേരിയിലെ 23000 പേരെ ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ കടുത്ത നിയന്ത്രണത്തിലാണ്. ഇവര്‍ക്ക് ജോലിക്കായി പുറത്ത് പോകുന്നതില്‍ വിലക്കുണ്ട്. പലര്‍ക്കും രേഖകളൊന്നും ഇല്ലാത്തതും പരിശോധനകളോട് സഹകരിക്കാത്തതും ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ചേരി നിവാസികളെയെല്ലാം പരിശോധിക്കുന്നുമുണ്ട്.

അമേരിക്കയില്‍ നിന്നെത്തിയ 49കാരന്റെ വീട്ടിലായിരുന്നു രോഗം സ്ഥിരീകരിച്ച സ്ത്രീ ജോലിക്ക് പോയിരുന്നത്. അയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വീട്ടുജോലിക്കാരിയെയും പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഒറ്റമുറിക്കുടിലുകളില്‍ അടുത്തിടപഴകി കഴിയുന്നവരാണ് ചേരി നിവാസികള്‍. സമൂഹവ്യാപനമെന്ന ഘട്ടം ഏറ്റവും വേഗത്തില്‍ പടരാന്‍ ഇടമുള്ള സ്ഥലവുമാണിത്.

Latest