Connect with us

Covid19

ദിനപത്രങ്ങളുടെയും മാഗസിനുകളുടെയും വിതരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി യു എ ഇ നാഷണല്‍ മീഡിയ കൗണ്‍സില്‍

Published

|

Last Updated

അബൂദബി | ദിനപത്രങ്ങളുടെയും മാഗസിനുകളുടെയും വിതരണത്തില്‍ യു എ ഇ നാഷണല്‍ മീഡിയ കൗണ്‍സില്‍ (എന്‍ എം സി) നിയന്ത്രണമേര്‍പ്പെടുത്തി. അച്ചടി മാധ്യമങ്ങള്‍ സ്ഥിരം വരിക്കാര്‍ക്ക് മാത്രം എത്തിച്ചാല്‍ മതിയെന്നാണ് എന്‍ എം സിയുടെ തീരുമാനം. മാര്‍ച്ച് 24 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്തണമെന്നും ഇക്കാര്യത്തില്‍ മറ്റൊരു നോട്ടീസോ അറിയിപ്പോ ഉണ്ടായിരിക്കുന്നതല്ലെന്നും കൗണ്‍സിലിനെ ഉദ്ധരിച്ച് ഇമറാത്തി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ എല്ലാ അച്ചടി മാധ്യമങ്ങള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും.

ഹെല്‍ത്ത് അതോറിറ്റിയുടെ പ്രസിദ്ധീകരണങ്ങളെ വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സ്ഥിരം വരിക്കാര്‍ക്കും പ്രധാനപ്പെട്ട ഷോപ്പിംഗ് സെന്ററുകളിലെ ഔട്ട്ലെറ്റുകളിലും അച്ചടി പ്രസിദ്ധീകരണങ്ങള്‍ എത്തിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍, എല്ലാ സ്ഥലങ്ങളിലും ഇത് വില്‍പന നടത്താന്‍ അനുമതിയുണ്ടാവില്ല. കൊവിഡ്-19 പടരുന്ന സാഹചര്യത്തില്‍ കൈകള്‍ കൊണ്ടുള്ള സ്പര്‍ശം കൂടുതല്‍ ഭാഗങ്ങളിലേക്ക് എത്തുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. ഈ സാഹചര്യത്തില്‍ ദിനപത്രങ്ങളുടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി സമൂഹത്തിന് ഗുണകരമായ കാര്യങ്ങള്‍ പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതില്‍ ജാഗ്രത കാണിക്കണമെന്ന് എന്‍ എം സി ആവശ്യപ്പെച്ചു. ഈ ദൗത്യത്തില്‍ പുലര്‍ത്തുന്ന കൃത്യതയില്‍ എന്‍ എം സി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.