കൊവിഡ് 19: പ്രധാന മന്ത്രി ഇന്ന്‌ രാജ്യത്തെ അഭിസംബോധന ചെയ്യും

Posted on: March 18, 2020 11:12 pm | Last updated: March 19, 2020 at 10:09 am

ന്യൂഡല്‍ഹി | കൊവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ടിനാണ് പ്രധാന മന്ത്രി സംസാരിക്കുക.

പ്രതിരോധ നടപടികള്‍ സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെതാണ് തീരുമാനം.