Connect with us

Covid19

കേരളത്തില്‍ രണ്ട് പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു; ഒരാള്‍ വിദേശത്ത് പഠനത്തിന് പോയി തിരിച്ചെത്തിയ ഡോക്ടര്‍

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ബ്രിട്ടീഷ് പൗരന് പുറമെ വിദേശത്ത് പഠനം കഴിഞ്ഞെത്തിയ തിരുവനന്തപുരത്തുള്ള ഡോക്ടര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി. ഇതില്‍ മൂന്ന് പേര്‍ രോഗം മാറിയ ശേഷം നേരത്തെ ആശുപത്രി വിട്ടിരുന്നു. മൂന്നാറിലെത്തിയ ബ്രിട്ടീഷ് പൗരന്റെ രോഗം ഇന്ന് രാവിലെയാണ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും നിരീക്ഷണത്തിലാണ്.

കൊവിഡ് പരിശോധന കൂടുതല്‍ ശക്തമാക്കും. നാളെ മുതല്‍ റോഡുകളിലും പരിശോധന നടക്കും. യാത്രക്കാര്‍ വാഹനങ്ങളില്‍ നിന്ന് ഇറങ്ങി പരിശോധനക്ക് വിധേയരാകണം. ജനങ്ങള്‍ പുറത്തിറങ്ങുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണംമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്നാറില്‍ ഒരു മാസത്തേക്ക് ടൂറിസത്തിന് നിരോധനം ഏര്‍പ്പെടുത്തി. വിദേശ, ആഭ്യന്തര സഞ്ചാരികളെ മൂന്നാറിലേക്ക് പ്രവേശിപ്പിക്കില്ല. സംസ്ഥാനത്ത് കൊവിഡ് പരിശോധനക്ക് വിധേയരായ വിദേശികള്‍ ഫലം വരുന്നതിന് മുമ്പ് പോകരുത്. ടൂറിസ്റ്റുകളായി എത്തുന്ന വിദേശികളെ താമസിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഇക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിക്കണം. പ്രായമായ ആളുകളില്‍ രോഗം പടരാതെ പ്രത്യേക നോക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുടെ എണ്ണം ശക്തമാക്കുന്നു. ട്രെയ്‌നുകളിലുിം ചെക്ക്‌പോസ്റ്റുകളിലും കേന്ദ്രീകരിച്ച് പരിശോന ഊര്‍ജിതമാക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ആരോഗ്യ. പ്രവര്‍ത്തകരും ജനമൈത്രി പോലീസും വീടുകളിലെത്തി കാണും.
രോഗ വ്യാപനം തടയുന്നതിന് കൈകള്‍ ശുദ്ധിയാക്കുന്നതിന്റെ പ്രധാന്യം ഓര്‍മപ്പെടുത്തുന്നതിനായി ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനും ആരോഗ്യ വകുപ്പ് തുടക്കമിട്ടതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Latest