Connect with us

Covid19

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം നൂറായി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം നൂറായി ഉയര്‍ന്നു. മഹാരാഷ്ട്രയിലെ പൂനെയില്‍ മാത്രമായി 15 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചതോടെയാണിത്. മാഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 31 ആയിട്ടുണ്ട്.

അതിനിടെ, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,819 ആയി. അസുഖ ബാധിച്ചവരുടെ എണ്ണം ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 1,56,098 ആണ്.

Latest