Connect with us

Kerala

കേന്ദ്രത്തിന്റേത് ഭ്രാന്തന്‍ നടപടി; പെട്രോളിന്റേയും ഡീസലിന്റേയും നികുതി വര്‍ധിപ്പിച്ചത് പിന്‍വലിക്കണം: മന്ത്രി തോമസ് ഐസക്

Published

|

Last Updated

തിരുവനന്തപുരം | പെട്രോള്‍, ഡീസല്‍ നികുതി വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാറിന്റേത് ഭ്രാന്തന്‍ നടപടിയെന്ന് ധനമന്ത്രി തോമസ് ഐസക്. രാജ്യം സാമ്പത്തിക മാന്ദ്യം അനുഭവിക്കുമ്പോള്‍ അന്താരാഷ്ട്ര വിപണിയിലെ വില കുറവിന്റെ നേട്ടം ജനങ്ങള്‍ക്ക് കൈമാറുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നും ഐസക് പറഞ്ഞു.

കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ നികുതി ഇളവ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍, ഇവരാരും രാജ്യത്ത് നിക്ഷേപം നടത്തിയില്ല. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ വലിയ വിലക്കയറ്റമുണ്ടായേക്കാം. ഈയൊരു സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറക്കുകയാണ് വേണ്ടത്.തീരുമാനത്തില്‍നിന്നും കേന്ദ്രം പിന്‍മാറണം. കോവിഡ് 19 വൈറസ് ബാധമൂലം 2008ന് സമാനമായ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു