Connect with us

Covid19

ഇറ്റലിയില്‍ കുടുങ്ങിയ 13 പേര്‍ നെടുമ്പാശേരിയിലെത്തി; വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശം

Published

|

Last Updated

കൊച്ചി | കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ കുടുങ്ങിയ 13 പേരെ കേരളത്തിലെത്തിച്ചു. ദുബൈ വഴിയുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ നെടുമ്പാശേരിയിലാണ് ആദ്യസംഘം എത്തിയത്. ഇവരെ ആരോഗ്യവകുപ്പ് വീടുകളില്‍ എത്തിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാനാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കണ്ണൂരില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചയാളോടൊപ്പം ദുബൈയിലെ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്ന ഏഴുപേരെയും നാട്ടിലെത്തിച്ചു. അര്‍ധരാത്രിയോടെ കരിപ്പൂരിലെത്തിയ ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. കൊവിഡ് രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റ് അഞ്ചുപേര്‍ നേരത്തെ കണ്ണൂരിലേക്ക് മടങ്ങിയെത്തിയരുന്നു.

കൊവിഡ് രോഗി നേരിട്ട് ഇടപഴകിയ 15 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇവര്‍ ഇടപഴകിയ ആളുകളുടെ രണ്ടാംഘട്ട സമ്പര്‍ക്കപ്പട്ടിക ഉണ്ടാക്കുകയാണ് ജില്ലാ ഭരണകൂടം. കണ്ണൂരില്‍ ഇതുവരെ 30 പേര്‍ ആശുപത്രികളിലും 200പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. പരിയാരത്ത് രണ്ട് ഐസോലേഷന്‍ വാര്‍ഡുകള്‍ കൂടി തുറന്നിട്ടുണ്ട്.

Latest