Connect with us

Covid19

ബ്രസീല്‍ പ്രസിഡന്റിനും കൊവിഡ് 19; രോഗം സ്ഥിരീകരിച്ചത് ട്രംപിനെ കണ്ട് മടങ്ങിയതിന് പിന്നാലെ

Published

|

Last Updated

ബ്രസീലിയ | ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും ഹസ്തദാനം ചെയ്യുകയും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സഹായിക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

മാസ്‌ക് ധരിച്ചാണ് ഇന്ന് രാവിലെ ബ്രസീല്‍ പ്രസിഡന്റ് പ്രത്യക്ഷപ്പെട്ടിരുന്നത്. ഔദ്യോഗിക വസതിയില്‍ നന്ന് അദ്ദേഹം പുറത്തു പോയിരുന്നുമില്ല. യുഎസ് പ്രസിഡന്റ് ട്രംപുമായി മിയാമിയിലെ റിസോര്‍ട്ടില്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബോള്‍സോനാരോ ആഴ്ച ബ്രസീലില്‍ മടങ്ങിയെത്തിയത്. ബ്രസീലില്‍ 151 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ഫ്‌ളോറിഡയിലെ മിയാമി സന്ദര്‍ശനത്തിനിടെ ലോകമെമ്പാടും പടര്‍ന്നുപിടിക്കുന്ന കൊവിഡ് 19നെ ബോള്‍സോനാരോ വിലകുറച്ചുകാണിക്കാന്‍ ശ്രമം നടത്തിയിരുന്നു. രോഗബാധയെ ഭാവനാസൃഷ്ടി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രോഗോയര്‍ ട്രൂഡോക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഇല്ല. എങ്കിലും അദ്ദേഹം സ്വയം ഐസ്വലേഷന് വിധേയനായിട്ടുണ്ട്.

Latest