Connect with us

National

യെസ് ബേങ്ക് പുനരുദ്ധാരണ പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി | പ്രതിസന്ധിയിലായ യെസ് ബേങ്കിന്റെ പുനരുദ്ധാരണ പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതായി ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. റിസര്‍വ് ബേങ്കിന്റെ നിര്‍ദേശം അനുസരിച്ചാണിത്. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതുപ്രകാരം യെസ് ബേങ്കിന്റെ 49 ശതമാനം ഓഹരി എസ് ബി ഐ വാങ്ങും. മറ്റു നിക്ഷേപകരെയും സ്വാഗതം ചെയ്യുന്നതായി മന്ത്രി പറഞ്ഞു. അവര്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തേക്ക് നിക്ഷേപത്തിന്റെ 75 ശതമാനം നിലനിര്‍ത്തണം.

ഉത്തരവ് വിജ്ഞാപനം ചെയ്ത് മൂന്നാമത്തെ പ്രവൃത്തി ദിവസം തന്നെ മൊറട്ടോറിയം പിന്‍വലിക്കും. നിലവിലെ യെസ് ബേങ്ക് ജീവനക്കാരെയെല്ലാം നിലനിര്‍ത്തും. മൊറട്ടോറിയം പിന്‍വലിക്കുന്നതിനു പിന്നാലെ ബേങ്കിലെ ഭരണ നിര്‍വഹണ സമിതി ഏഴു ദിവസത്തിനകം പിരിച്ചുവിടുകയും പുതിയ സമിതി രൂപവത്ക്കരിക്കുകയും ചെയ്യും. ആര്‍ ബി ഐ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ നിയോഗിച്ച പ്രശാന്ത് കുമാറിന് കീഴിലാണ് യെസി ബേങ്കിന്റെ ബോര്‍ഡ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിനിടെ, ആയിരം കോടിയുടെ ഓഹരി യെസ് ബേങ്കില്‍ നിക്ഷേപിക്കുന്നതിന് ഐ സി ഐ സി ഐ ബേങ്ക് തീരുമാനിച്ചു.

---- facebook comment plugin here -----

Latest