Connect with us

Kerala

കൊവിഡ് രോഗിയെത്തിയത് സ്‌പൈസ് ജെറ്റ് വിമാനത്തില്‍; രാമനാട്ടുകരയിലെ ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ചു

Published

|

Last Updated

കോഴിക്കോട് | കണ്ണൂരില്‍ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചയാള്‍ കോഴിക്കോട് ജില്ലയിലെ ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ചതായി ജില്ലാ കലക്ടര്‍. മാര്‍ച്ച് അഞ്ചിന് ദബൈയില്‍ നിന്നും SG54 സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇയാള്‍ ഇറങ്ങിയത്. ഇയാള്‍ അന്ന് രാത്രി 9.30 നും 10.30 നും ഇടയില്‍ രാമനാട്ടുകരയിലെ മലബാര്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു.

ഈ സമയത്ത് ഹോട്ടലിലുള്ളവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ 0495 2371002, 2376063, 2371451 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് കോഴിക്കോട് കലക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. രാമനാട്ടുകര മുന്‍സിപ്പാലിറ്റി റാപ്പിഡ് റസ്‌പ്പോണ്‍സ് ടീമിന് (RRT ) ഇത് സംബന്ധിച്ച വിവരമുണ്ടെങ്കില്‍ ഉടന്‍ തന്നെ ജില്ലാ തല റാപ്പിഡ് റസ്‌പ്പോണ്‍സ് ടീമിന് കൈമാറേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.

---- facebook comment plugin here -----

Latest