Connect with us

Covid19

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു; മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം|  ആരോഗ്യ രംഗത്ത് ആശങ്ക പരത്തി സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബൈ, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ കണ്ണൂര്‍, തൃശൂര്‍ സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. തിരുവന്തപുരത്ത് ഒരാള്‍ക്ക് രോഗമുള്ളതായി വലിയ സംശയമുണ്ട്. ആദ്യ പരിശോധന ഫലം പോസറ്റീവാണ്. അന്തിമ ഫലത്തിനായി കാത്തിരിക്കുന്നു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 19 ആയി. ഇതില്‍ മൂന്ന് പേര്‍ക്ക് രോഗം മാറി.
സംസ്ഥനത്ത് 4180 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 65 പേരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇതോടെ 270 പേര്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ട്. ഇതുവരെ പരിശോധിച്ചതില്‍ 953 എണ്ണം നെഗറ്റീവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്ത് നിന്ന് ടൂറിസറ്റുകളായി എത്തിയവരോട് മോശമായി പെരുമാറിയതായി റിപ്പോര്‍ട്ടുണ്ട്. ആലപ്പുഴയിലെ ഒരു റിസോര്‍ട്ടില്‍ നിന്ന് വിദേശികളെ ഇറക്കിവിടാന്‍ ശ്രമമുണ്ടായി. വിദേശികളുടെ പിന്നാലെ കൊറോണ എന്ന് പറഞ്ഞ് നടക്കുന്നത് ഒരു പ്രത്യേക മാനസിക തകരാറാണ്. ഇതൊന്നും നാടിന്റെ സംസ്‌കാരിത്തിന് ചേര്‍ന്നതല്ല. ഇത്തരം നിലപാട് സ്വീകരിക്കരുന്നവരെ സര്‍ക്കാറിന് ഗൗരവമായി കാണേണ്ടിവരും.

വൃദ്ധരിലും മറ്റും വൈറസ് പിടിപ്പെട്ടാല്‍ മാരകമാകാന്‍ സാധ്യതയുണ്ട്. അത്തരക്കാര്‍ക്ക് കൂടുതല്‍ ശ്രദ്ധ വേണ്ടിവരും. രോഗവ്യാപനം തടയാന്‍ കഴിയുന്നുണ്ട്. നിരീക്ഷണത്തിലുള്ള 33 പേരെ വിട്ടയച്ചു. സ്ഥിതി നിയന്ത്രണത്തിലാണെങ്കിലും കഴിവിട്ടുപോകാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലേ ഇന്ത്യയിലേക്ക് വരാവൂ എന്ന കേന്ദ്ര നിര്‍ദേശം വലയി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അസുഖ സംശയമുള്ളവര്‍ സ്വമേധയാ വാഹനത്തില്‍ കയറി ആശുപത്രിയിലേക്ക് പോകരുത്. അവര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് അവിടെന്ന് നല്‍കുന്ന വാഹനത്തിലാണ് ആശുപത്രിയിലെത്തേണ്ടത്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ തൊഴിലാളികളില്‍ ബോധവത്ക്കരണം നടത്തും. അത്തരക്കാര്‍ക്ക് പരിരക്ഷ നല്‍കുന്നതിന് കലക്ടറുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കും. കൊവിഡ് കോള്‍ സെന്ററുകളില്‍ പുതുതായി മൂ്‌ന് നമ്പറുകള്‍കൂടി ഉള്‍പ്പെടുത്തി ആറാക്കിയിട്ടുണ്ട്.

കൊവിഡ് സംബന്ധിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജാഗ്രതയും പൗരബോധത്തോടെയുമുള്ള പെരുമാറ്റമാണ് ആവശ്യം. ഇതിനായി എല്ലാവരുടേയും സഹകരണം വേണം. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ജനങ്ങളെല്ലാം ഇതിനോട് സഹകരിക്കണം.

വിമാനത്താവളത്തിലെത്തുന്നവരുടെ വിവരങ്ങള്‍ പോലീസ് നേരിട്ട് സ്വീകരിക്കണം. ഇതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുറമുഖങ്ങളില്‍ പരിശോധന സംവിധാനം ഏര്‍പ്പെടുത്തും. റെയില്‍വേ സ്റ്റേഷനുകളില്‍ നിരീക്ഷണം ശക്തമാക്കും. ഇവിടെ അനൗണ്‍സുമെന്റുകള്‍ നടത്തും.
മലയാളികളുടെ വിദേശത്തെ ജോലിക്ക് പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. നോര്‍ക്ക വിഷയത്തില്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാട് ദൗര്‍ഭാഗ്യകരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest