Connect with us

Covid19

കൊവിഡ് 19: അല്‍ ഐനിലെ ഉദ്യാനങ്ങള്‍ അടച്ചിടും

Published

|

Last Updated

അബൂദബി | കൊവിഡ് 19 വൈറസ് മുന്‍കരുതലിന്റെ ഭാഗമായി അല്‍ ഐന്‍ നഗരസഭ പരിധിയിലെ മുഴുവന്‍ ഉദ്യാനങ്ങളും താത്ക്കാലികമായി അടച്ചിടുമെന്ന് നഗരസഭ അറിയിച്ചു. സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അല്‍ ഐന്‍ നഗരത്തിലെ എല്ലാ പാര്‍ക്കുകളും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതായാണ് അല്‍ ഐന്‍ സിറ്റി മുന്‍സിപ്പാലിറ്റി നവമാധ്യമത്തിലൂടെ അറിയിച്ചത്.

രോഗബാധയുള്ള ആളുകള്‍ സ്രവിക്കുന്ന തുള്ളികളിലൂടെ വൈറസ് പടരുന്നതിനാല്‍ സലൂണുകള്‍, ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, കഫേകള്‍ എന്നിവ സന്ദര്‍ശിക്കുന്നവരോട് പ്രതിരോധ നടപടികളെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. മറ്റുള്ളവര്‍ക്ക് ഹസ്തദാനം നല്‍കരുത്, ഇടക്കിടെ കൈ കഴുകി വൃത്തിയാക്കണം, പൊതു സ്ഥലങ്ങളില്‍ ആയിരിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കണം തുടങ്ങി ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊതു ജനങ്ങളോട് ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു.

മുന്‍സിപ്പാലിറ്റിയുടെ കീഴില്‍ വരുന്ന എല്ലാ കെട്ടിടങ്ങളിലും ഉദ്യാനങ്ങളിലും അറവുശാലകളിലും ശുചിത്വ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി മുന്‍സിപ്പാലിറ്റി വ്യക്തമാക്കി.

Latest