Connect with us

Kerala

മാവോയിസ്റ്റ് നേതാവ് ശ്രീമതി അട്ടപ്പാടിയില്‍ പിടിയിലായി

Published

|

Last Updated

അട്ടപ്പാടി  |മാവോയിസ്റ്റ് നേതാവ് ശ്രീമതി പിടിയില്‍. ഇന്ന് രാവിലെ ആറു മണിയോടെ അട്ടപ്പാടിയിലെ ആനക്കട്ടിക്കടുത്തുളള ഒരു വീട്ടില്‍വെച്ച് തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് ഇവരെ പിടികൂടിയത്. ഏറെക്കാലമായി കബനി ദളത്തിനായി അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു.

കര്‍ണാടക ചിക്കമംഗളൂരുസ്വദേശിനിയായ ശ്രീമതി കഴിഞ്ഞ ഒക്ടോബര്‍ അവസാനം മഞ്ചക്കണ്ടിയില്‍ നടന്നപോലീസുമായുള്ളഏറ്റമുട്ടലില്‍ ഉള്‍പ്പെട്ടിരുന്നു. ഏറ്റുമുട്ടലില്‍ ശ്രീമതി കൊല്ലപ്പെട്ടതായാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിയാത്തതിനെ തുടര്‍ന്ന് അവര്‍ രക്ഷപ്പെട്ടതായി പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശ്രീമതിക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഇവര്‍ക്ക് അഞ്ച് വയസ്സുള്ള കുഞ്ഞുണ്ട്. ശ്രീമതിയുടെ കൂടെയുണ്ടായിരുന്ന ദീപകിനെ നവംബര്‍ ഏഴിന് ക്യൂബ്രാഞ്ച് കസ്റ്റഡിലെടുത്തിരുന്നു.

---- facebook comment plugin here -----

Latest