Connect with us

Kerala

കൊവിഡ് 19: മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

Published

|

Last Updated

1. മാസം 31 വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം

2. ഏഴാം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ക്ക് അവധി

3. സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകള്‍ക്കും അവധി ബാധകം

4. മദ്‌റസകളും അങ്കണവാടികളും പ്രവര്‍ത്തിക്കില്ല

5. അങ്കണവാടികളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കണം

6. കോളജുകളും പ്രൊഫഷണല്‍ കോളജുകളും ഈ മാസം അടച്ചിടും

7. വിവാഹം, ഉത്സവം അടക്കമുള്ള ആഘോഷ പരിപാടികള്‍ക്ക് നിയന്ത്രണണമേര്‍പ്പെടുത്തണം

8. സര്‍ക്കാറിന്റെ പൊതുപരിപാടികള്‍ ഒഴിവാക്കും

9. രാഷ്ട്രീയ പാര്‍ട്ടികളടക്കമുള്ളവരോട് പൊതുപരിപാടികള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

10. സര്‍ക്കാറുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും രോഗബാധ തടയാന്‍ മുന്‍കരുതല്‍ എടുക്കും

11. രോഗം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്കെതിരെ നിയമ നടപടി

12. ശബരിമല സന്ദര്‍നം നിയന്ത്രിക്കണമെന്ന് നിര്‍ദേശം

13. രോഗ പ്രതിരോധത്തിന് സ്വകാര്യ ആശുപത്രികളൂടേയും സഹായം തേടും

14. കോഴിക്കോട്ടും തിരുവന്തപുരത്തും വിമാനത്താവളങ്ങളിലും രക്ത സാമ്പിള്‍ പരിശോധനക്ക് സൗകര്യം ഏര്‍പ്പെടുത്തും

15. മാസ്‌കുകള്‍ കൂടുതല്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കും

16. മാര്‍ച്ച് 31വരെ സനിമാ, നാടകം അടക്കമുള്ള കലാപരിപാടികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെടും

17. കേരളത്തിലെത്തുന്ന വിദേശ പൗരന്‍മാരുടെ വിവരങ്ങള്‍ സ്റ്റേറ്റ് ഹെല്‍ത്ത് സെല്ലില്‍ അറിയിക്കാന്‍ ഡി ജി പിക്ക് നിര്‍ദേശം

18. വ്യാജ വാര്‍ത്ത തടയാന്‍ നടപടി; ഔദ്യോഗിക വാര്‍ത്തകള്‍ മാത്രമേ പ്രചരിപ്പിക്കാവുവെന്ന് നിര്‍ദേശം

19 നിയമസഭാ സമ്മേളനം ഒഴിവാക്കില്ല; ഇ്ക്കാര്യം വിവിധ കക്ഷികളുമായി ആലോചിച്ച് പിന്നീട് തീരുമാനിക്കും

20. രോഗ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ ഭക്ഷണം നല്‍കും

---- facebook comment plugin here -----

Latest