Covid19
ആറുപേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രോഗികളുടെ എണ്ണം 12 ആയി
തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം 12 ആയി. 1116 പേര്‍ നിരീക്ഷണത്തിലാണ്.
ആശുപത്രിയില്‍ ചികിത്സയിലുള്ള ആറുപേര്‍ക്കു കൂടിയാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലാണ് നേരത്തെയുള്ള അഞ്ച് കേസുകള്‍ക്കു പുറമെ ആറ് പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്ന് കുടുംബത്തോടൊപ്പം കൊച്ചിയില്‍ എത്തിയ മൂന്നു വയസ്സുകാരനും കൊവിഡ് 19 ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇറ്റലിയില്‍ നിന്ന് വന്നവരോ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ കുടുംബാംഗങ്ങളോ ആണ് നിലവില്‍
കൊവിഡ് 19 പോസറ്റീവായിട്ടുള്ളത്.
---- facebook comment plugin here -----




