Connect with us

Kerala

കൊറോണ: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള യുവാവിനെ കാണാതായി

Published

|

Last Updated

പത്തനംതിട്ട  |കൊറോണ രോഗബാധ സംശയത്തിന്റെ പേരില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ് ആശുപത്രി ജീവനക്കാരെ വെട്ടിച്ച് കടന്നു കളഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വെച്ചുച്ചിറ സ്വദേശിയായ യുവാവാണ് കടന്ന് കളഞ്ഞത്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഇറ്റലിയില്‍നിന്നെത്തി കൊറോണ രോഗബാധ സ്ഥിരീകരിച്ച പ്രവാസി കുടുംബവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയിരുന്നു. ഇതില്‍ ഉള്‍പ്പെട്ട യുവാവാണ് ഇപ്പോള്‍ ആശുപത്രിയില്‍നിന്നും കടന്നുകളഞ്ഞത്.