Connect with us

National

കര്‍ണാടകയിലും പഞ്ചാബിലും കൊറോണ സ്ഥിരീകരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി  | അമേരിക്കയിലെ ടെക്‌സസില്‍ നിന്ന് ബെംഗളുരുവില്‍ തിരികെയെത്തിയയാള്‍ക്കും ഇറ്റലിയില്‍ നിന്ന് പഞ്ചാബില്‍ മടങ്ങിയെത്തിയ മധ്യവയസ്‌കനും കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുട എണ്ണം 45 ആയി. ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ഡല്‍ഹി, കേരളം എന്നി സംസ്ഥാനങ്ങളിലാണ് മറ്റ് കൊറോണ കേസുകള്‍.

അന്താരാഷ്ട്രയാത്രകള്‍ക്ക് ശേഷം തിരികെയെത്തുന്നവരെല്ലാം വിമാനത്താവളങ്ങളില്‍ വിവരമറിയിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. രോഗലക്ഷണങ്ങളുണ്ടങ്കിലും, ഇല്ലെങ്കിലും തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ജില്ലാ ഭരണകൂടത്തിന്റെ കേന്ദ്രത്തിലോ തദ്ദേശഭരണസ്ഥാപനങ്ങളിലോ വിവരങ്ങള്‍ നല്‍കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്ത് 45 കേസുകള്‍ സ്ഥിരീകരിച്ചതില്‍ 42 കേസുകളും ആക്ടീവ് കേസുകളാണ്.

യുഎസ്സിലെ ടെക്‌സസിലെ ഓസ്റ്റിനില്‍ നിന്ന് തിരികെയെത്തിയ ടെക്കിക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്ന് ദുബായ് വഴി ബെംഗളുരുവില്‍ ഇദ്ദേഹം എത്തിയത് മാര്‍ച്ച് ഒന്നിനാണ്. . മാര്‍ച്ച് അഞ്ചിനാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജമ്മു കശ്മീരിലേക്ക് ഇറാനില്‍ നിന്ന് തിരികെയെത്തിയ 63 വയസ്സുകാരിയായ വൃദ്ധയ്ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആദ്യ കൊവിഡ് കേസായിരുന്നു ഇത്.

ഇന്ന് സ്ഥിരീകരിച്ച മറ്റൊരു കേസ് കേരളത്തിലാണ്. ഇറ്റലിയില്‍ നിന്ന് മാതാപിതാക്കളുടെ ഒപ്പം എത്തിയ മൂന്ന് വയസ്സുകാരനാണ് അസുഖം സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ ആകെ ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ശനിയാഴ്ച മറ്റ് മൂന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലഡാക്കിലെ രണ്ട് പേര്‍ക്കും, തമിഴ്‌നാട്ടിലെ ഒരാള്‍ക്കും.

രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നതിന്റെ ഭാഗമായി 1500 പേരെ ഉള്‍ക്കൊള്ളാന്‍ കവിയുന്ന ഒരു ക്വാറന്റൈന്‍ സംവിധാനം തയ്യാറാക്കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest