Connect with us

Gulf

തിരികെ വരുന്നവര്‍ കൊറോണ വിമുക്തരാണെന്ന് ഉറപ്പാക്കണം

Published

|

Last Updated

ദുബൈ | കൊറോണ വൈറസ് (കോവിഡ് -19) ല്‍ നിന്ന് മുക്തരാണെന്ന് ഉറപ്പാക്കാതെ, പുറത്തുപോയ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും യു എ ഇയില്‍ തിരികെ പ്രവേശനം അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. തീരുമാനം എല്ലാ സ്വകാര്യ, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെയും അറിയിച്ചിട്ടുണ്ട്. ഒരു മാസത്തേക്ക് യു എ ഇയില്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കില്ല. ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയവയുടെ ബോര്‍ഡ് പരീക്ഷകള്‍ മാത്രമേ ഉണ്ടാകൂ. മറ്റുള്ളവര്‍ നാട്ടിലേക്ക് പോവുകയാണെങ്കില്‍ മടങ്ങി വരുമ്പോള്‍ പരിശോധന നിര്‍ബന്ധമാണ്.

രാജ്യത്തിന് പുറത്തുള്ളവര്‍ അവരവരുടെ രാജ്യത്ത് ആവശ്യമായ വൈദ്യപരിശോധനകള്‍ നടത്തണം. യു എ ഇ യില്‍ എത്തിയാല്‍ സംശയം തോന്നുന്നവരെ ക്വാറന്റൈന്‍ ചെയ്യും. വൈറസ് ബാധിതരല്ലെന്നു തെളിയിക്കാതെ അവരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. “ഞങ്ങളുടെ മുന്‍ഗണന സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയുമാണ്. അടുത്ത മാസം നാല് വരെ യു എ ഇയിലെ പരിശീലന സ്ഥാപനങ്ങളും വിദ്യാഭ്യാസ സേവന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇക്കാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് വിദൂര പഠനത്തിലൂടെ ക്ലാസുകള്‍ നല്‍കണമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.

Latest