Connect with us

Covid19

കൊറോണ:രോഗബാധിതര്‍ക്കൊപ്പം വിമാനങ്ങളില്‍ സഞ്ചരിച്ചവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം-മന്ത്രി കെ കെ ശൈലജ

Published

|

Last Updated

തിരുവനന്തപുരം | പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗം കണ്ടെത്തിയ മൂന്ന് പേര്‍ സഞ്ചരിച്ച വിമാനത്തില്‍ കേരളത്തിലെത്തിയ എല്ലാ യാത്രക്കാരും ഉടന്‍ തന്നെ ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.

കൊറോണ സ്ഥിരീകരിച്ച മൂന്ന് പേര്‍ സഞ്ചരിച്ച വിമാനത്തിന്റെ വിശദാംശങ്ങള്‍ ഇവയാണ്:

ഫെബ്രുവരി 28നാണ് ഇവര്‍ വെvീസില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചത്. ഖത്തര്‍ എയര്‍വേയ്സിന്റെ QR 126 വെനീസ്-ദോഹ ഫ്ളൈറ്റില്‍ രാത്രി 11.20 നാണ് ഇവര്‍ ദോഹയിലെത്തിയത്.

ദോഹയില്‍ ഒന്നര മണിക്കൂര്‍ കാത്തിരുന്നു. ശേഷം ഖത്തര്‍ എയര്‍വേയ്സിന്റെ QR 514 ദോഹ-കൊച്ചി ഫ്ളൈറ്റില്‍ 29ന് രാവിലെ 8.20 ന് കൊച്ചിയിലെത്തി.ദോഹയില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തില്‍ 350 യാത്രക്കാരുണ്ടായിരുന്നു.

കൊച്ചിയില്‍ നിന്നും സ്വകാര്യ വാഹനത്തിലാണ് ഇവര്‍ പത്തനംതിട്ട റാന്നിയിലെ ഐത്തലയിലെത്തിയത്.

ഈ വിമാനങ്ങളില്‍ വന്നവര്‍ ഉടന്‍ തന്നെ എത്രയും വേഗം ദിശ നമ്പറിലോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലോ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

ദിശ -04712552056
ടോള്‍ഫ്രീ നമ്പര്‍- 1056.

വിദേശത്ത് നിന്ന് നാട്ടിലെത്തിയവര്‍ വിവരമറിയിക്കണം

ഇറ്റലി, ചൈന, സൗത്ത് കൊറിയ, ഇറാന്‍ എന്നീ നാല് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇത്തരക്കാര്‍ 21 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണം. ഇവര്‍ക്ക് സഹായങ്ങളുമായി കണ്‍ട്രോള്‍ റൂം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

---- facebook comment plugin here -----