Connect with us

International

കൊറോണയില്‍ മരണം 233 ആയി; കടുത്ത നടപടികളുമായി ഇറ്റലി

Published

|

Last Updated

റോം | കൊറോണ വൈറസ് ബാധയില്‍ ശനിയാഴ്ച മാത്രം ഇറ്റലിയില്‍ മരിച്ചത് 50 പേര്‍. ഇതോടെ കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 233 ആയി. ചൈന്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യവും കൂടുതല്‍ കേസുകളുള്ള മൂന്നാമത്തെ രാജ്യവുമാണ് ഇറ്റലി. 5883 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നടപടികളിലേക്ക് രാജ്യം നീങ്ങുകയാണ്. വടക്കന്‍ ഇറ്റലിയില്‍ 1.6 കോടി ആളുകള്‍ക്ക് സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തി. ലോമ്പാര്‍ഡി നഗരം പൂര്‍ണമായും അടച്ചുപൂട്ടാനും തീരുമാനിച്ചു. ലോമ്പാര്‍ഡി മേഖലയിലുള്‍പ്പെടെ 12 മേഖലയിലെ ജനങ്ങള്‍ ഏപ്രില്‍ അവസാനം വരെ നിര്‍ബന്ധിത സമ്പര്‍ക്ക വിലക്കില്‍ തുടരും.

ലോമ്പാര്‍ഡിയുടെ സമീപപ്രദേശങ്ങളിലെ സ്‌കൂള്‍, കോളേജ്, പൂളുകള്‍, മ്യൂസിയം, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവ അടച്ചിടും.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ 3592 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.