Connect with us

Kerala

സ്വകാര്യ സ്‌കൂള്‍ ജീവനക്കാര്‍ക്കും പ്രസവാവധി ആനുകൂല്യം; വിജ്ഞാപനം പുറത്തിറക്കി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇനിമുതല്‍ പ്രസവാവധി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത. ആറുമാസം ശമ്പളത്തോടു കൂടിയുള്ള അവധിയാണ് ലഭിക്കുക. ഇത് സംബന്ധിച്ച് തൊഴില്‍ വകുപ്പ് വിജ്ഞാപനം പുറത്തിറക്കി.

സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് പ്രസവാവധി ആനുകൂല്യം നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ നേരത്തെ കൈക്കൊണ്ടിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമായതിനാലാണ് നടപടികള്‍ വൈകിയത്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

രാജ്യത്ത് ആദ്യമാണ് മറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്.

നിലവില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവ അവധി ആനൂകൂല്യത്തിന്റെ പരിധിയില്‍ ഉണ്ടായിരുന്നില്ല.

Latest