Connect with us

Kerala

ചാനലുകള്‍ക്ക് വിലക്ക്; അടിയന്തരാവസ്ഥയെ വെല്ലുന്ന നടപടിയെന്ന് കോടിയേരി

Published

|

Last Updated

തിരുവനന്തപുരം | ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകളുടെ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അപലപിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള ഹീനമായ തന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. ഡല്‍ഹിയില്‍ അക്രമം അഴിച്ചുവിട്ട വര്‍ഗീയ ശക്തികള്‍ക്കും നിഷ്‌ക്രിയരായി നോക്കിനിന്ന പോലീസിനുമെതിരെ ചെറുവിരലനക്കാന്‍ തയാറാകാത്തവര്‍ ആണ് മാധ്യമങ്ങള്‍ക്ക് എതിരെ നടപടിയെടുത്തിരിക്കുന്നത്.

ആര്‍ എസ് എസിന്റെ താത്പര്യത്തിനനുസരിച്ച് വാര്‍ത്തകള്‍ നല്‍കിയില്ലെങ്കില്‍ മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്ന ഭീഷണിയാണു മോദി സര്‍ക്കാറിന്റെത്. അടിയന്തരാവസ്ഥയെ വെല്ലുന്ന രീതിയിലാണു മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്.
ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഫാഷിസ്റ്റ് നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെതെന്നും ഇത് ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Latest