Connect with us

Eduline

ജെ എന്‍ യു പ്രവേശനത്തിന് സമയമായി

Published

|

Last Updated

രാജ്യത്തെ മികച്ച സര്‍വകലാശാലകളിലൊന്നായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പഠിക്കുകയെന്നത് ഏതൊരു വിദ്യാര്‍ഥിയുടെയും ആഗ്രഹമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിലവില്‍ ജെ എന്‍ യുവിലേക്കുള്ള പ്രവേശന കാലമാണിത്.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് (ജെ എന്‍ യു ഇ ഇ) നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മെയ് 11 മുതല്‍ 14 വരെ നടത്തുന്ന കന്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശനപരീക്ഷക്ക് മാര്‍ച്ച് 31ന് വൈകുന്നേരം അഞ്ചുമണിവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
മൂന്ന് മണിക്കൂര്‍ നീളുന്ന പരീക്ഷയുടെ ആദ്യ സെഷന്‍ രാവിലെ 9.30 മുതല്‍ 12.30 വരെയും രണ്ടാം സെഷന്‍ ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.30 വരെയുമായിരിക്കും നടക്കുക.

[irp]

പ്രവേശനം നടക്കുന്ന കോഴ്‌സുകള്‍

ബി എ, എം എ, ബി എസ് സി, എം എസ് സി, എം എസ് സി ഇന്റഗ്രേറ്റഡ്, എം സി എ, പി ജി ഡി ഇ, എം ടെക്, എം ഫില്‍, പി എച്ച് ഡി എന്നിവയില്‍ നിരവധി കോഴ്‌സുകളും ഒപ്പം പാര്‍ട്ട് ടൈം കോഴ്‌സുകളും ഉണ്ട്. ഇതിനൊപ്പംതന്നെ 54 സര്‍വകലാശാലകളിലെ ബയോടെക്‌നോളജി മാസ്‌റ്റേഴ്‌സ് പ്രോഗ്രാമിലെ പ്രവേശനത്തിനായുള്ള കംമ്പൈന്‍ഡ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഇന്‍ ബയോടെക്‌നോളജി (സീബ് ) പരീക്ഷക്കും അപേക്ഷിക്കാം. ജെ എന്‍ യുവിന് പുറമെ വിവിധ സര്‍വകലാശാലകളിലെ എം എസ് സി ബയോടെക്‌നോളജി, എം എസ് സി അഗ്രിക്കള്‍ച്ചറല്‍ ബയോടെക്‌നോളജി, എം ടെക് ബയോടെക്‌നോളജി കോഴ്‌സുകളിലെ പ്രവേശനമാണ് ഇതുവഴി നടത്തുന്നത്. ജെ എന്‍ യു പ്രവേശനം എന്‍ട ിഎ സ്‌കോര്‍ ആണെങ്കിലും എം ഫില്‍, പി എച്ച് ഡി കോഴ്‌സുകള്‍ക്ക് വൈവയും ഉണ്ടാകും. 70 ശതമാനം എന്‍ ടി എ സ്‌കോറും 30 ശതമാനം വൈവ മാര്‍ക്കുമാണ് പ്രവേശന റാങ്കിനായി പരിഗണിക്കുന്നത്.

അപേക്ഷകര്‍ ശ്രദ്ധിക്കേണ്ടത്

ഒരാള്‍ക്ക് ഒരു കോഴ്‌സിന് ഒന്നില്‍ കൂടുതല്‍ അപേക്ഷ സമര്‍പ്പിക്കാനാകില്ല. അപേക്ഷിക്കാനാഗ്രഹിക്കുന്ന കോഴ്‌സുകളുടെ യോഗ്യത അറിഞ്ഞിരിക്കണം. ഒരേ കോഴ്‌സിന് ഒന്നില്‍കൂടുതല്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മുഴുവന്‍ അപേക്ഷയും റദ്ദാകും. ബി എ ഓണേഴ്‌സ് പ്രോഗ്രാമിന് 2020 ഒക്‌ടോബര്‍ ഒന്നിന് 17 വയസ് തികഞ്ഞിരിക്കണമന്ന നിബന്ധനയുണ്ട്. എന്നാല്‍ മറ്റ് കോഴ്‌സുകള്‍ക്ക് പ്രായപരിധിയില്ല. അപേക്ഷകന്റെ ഫോട്ടോയും ഒപ്പും സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഏപ്രില്‍ ഏഴ് മുതല്‍ 15 വരെ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരം ലഭിക്കും. ഏപ്രില്‍ 30 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ഡ കഴിയും.

[irp]

എങ്ങനെ അപേക്ഷിക്കാം

ജെ എന്‍ യുവിലെ മുഴുവന്‍ കോഴ്‌സുകളിലേക്കുമുള്ള പ്രവേശന പരീക്ഷക്ക് രജിസ്‌ട്രേഷന്‍ https://ntajnu.nic.in, jnuexams.nta.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ മാത്രമേ അപേക്ഷിക്കാവൂ.
വെബ്‌സൈറ്റിലെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ വിശദാംശങ്ങളുമുണ്ട്. വെബ്‌സൈറ്റുകള്‍: ntajnu.nic.in, www.nta.ac.in. കേരളത്തിലെ ഏഴ് നഗരത്തില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം (ഇ ഡബ്ല്യു എസ്) ഉള്‍പ്പെടെ മുഴുവന്‍ സംവരണ മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവേശനം.