Connect with us

National

ഡല്‍ഹി സംഘര്‍ഷം: അക്രമികള്‍ വെടിയുതിര്‍ക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

Published

|

Last Updated

ന്യൂഡല്‍ഹി | വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷത്തിനിടെ അക്രമികള്‍ വെടിയുതിര്‍ക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. യമുന വിഹാറിലെ മോഹന്‍ നഴ്‌സിങ് ഹോം ആന്റ് ഹോസ്പിറ്റല്‍ കെട്ടിടത്തില്‍ നിന്നും റോഡിലുള്ളവര്‍ക്ക് നേരെ വലിയ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഫെബ്രുവരി 24ന് നടന്ന വെടിവെപ്പ് ദൃശ്യങ്ങള്‍ എന്‍ ഡി ടി വി യാണ് പുറത്തുവിട്ടത്. ഹെല്‍മെറ്റും കറുത്ത ജാക്കറ്റും ധരിച്ച അക്രമികള്‍ റോഡിലുള്ള ആള്‍ക്കൂട്ടത്തിന് നേരെ വെടിയുര്‍ക്കുന്നതാണ് ദൃശ്യങ്ങള്‍. അക്രമികള്‍ മുഖം മറച്ചതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

മറ്റൊരു ദൃശ്യത്തില്‍ ആശുപത്രിക്ക് സമീപത്തുള്ള റോഡില്‍ വയറിന് വെടിയേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവാവിന്റെ ദൃശ്യവും കാണാം. ഇത് ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ നിന്നുള്ള ഓട്ടോ ഡ്രൈവര്‍ ഷാഹിദ് ഖാന്‍ അലവി (22)യാണെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചിരുന്നു. അക്രമങ്ങള്‍ ആസൂത്രിതമെന്ന് സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങള്‍.
വടക്ക്കിഴക്കന്‍ ഡല്‍ഹിയില്‍ മൂന്നു ദിവസങ്ങളിലായി നടന്ന അക്രമസംഭവങ്ങളില്‍ 53 പേരാണ് മരിച്ചത്. ഇതില്‍ 12 പേര്‍ വെടിയേറ്റാണ് കൊല്ലപ്പെടട്ത്. 97 പേര്‍ക്ക് വെടിവെപ്പില്‍ പരുക്കേറ്റിട്ടുണ്ട്.