Connect with us

Sports

ടീം ഇന്ത്യക്ക് അഭിനന്ദന പ്രവാഹം

Published

|

Last Updated

ന്യൂഡൽഹി | വനിതാ ടി20 ഫൈനലിലെത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി, സെവാഗ്, ലക്ഷമൺ എന്നിവർ രംഗത്ത്. ടി 20 വേൾഡ് കപ്പ് ഫൈനലിന് യോഗ്യത നേടിയ ഇന്ത്യൻ വനിതാ ടീമിന് അഭിനന്ദനങ്ങൾ, ഫൈനലിന് എല്ലാ ആശംസകളും നേരുന്നു, കോഹ്‌ലി ട്വീറ്റ് ചെയ്തു. ഞായറാഴ്ച മെൽബണിൽ നടക്കാനിരിക്കുന്ന ഫൈനലിൽ ഇന്ത്യ കപ്പ് നേടുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗും ട്വിറ്ററിലൂടെ അറിയിച്ചു.

“ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ചതിനുള്ള പ്രതിഫലം. അഭിനന്ദനങ്ങൾ, എല്ലാവിധ ആശംസകളും നേരുന്നു, സെവാഗ് ടിറ്റ്വറിൽ കുറിച്ചു.
മത്സരം കാണുമ്പോൾ വളരെയധികം സന്തോഷം തോണുന്നുവെന്നും, ഗ്രൂപ്പ് ഘട്ടങ്ങളിൽ എല്ലാ മത്സരങ്ങളും വിജയിച്ചതിന്റെ ഫലമാണ് ഫൈനലിൽ എത്തിയതെന്നും ലക്ഷമൺ പറഞ്ഞു.

റിസർവ് ദിനം ഇല്ലാത്തത് നിർഭാഗ്യകരം

സിഡ്നി | സെമി ഫൈനലിൽ പുറത്തായ ഇംഗ്ലണ്ട് ടീമിനോട് സഹതാപമുണ്ടെന്ന് ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. സെമി നടക്കാതിരുന്നത് നിർഭാഗ്യകരമാണ്. എന്നാൽ നിയമങ്ങൾ എല്ലാവർക്കും ബാധകമാണ്. അത് പിന്തുടർന്നേ മതിയാകൂ. ഭാവിയിൽ ലോകകപ്പിൽ റിസർവ് ദിനങ്ങൾ ഉണ്ടാകുന്നത് നല്ലതായിരിക്കുമെന്ന് ഹർമൻപ്രീത് കൗർ പറഞ്ഞു.
വനിതാ ടി20 ലോകകപ്പ് ഈ രീതിയിൽ അവസാനിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് ഇംഗ്ലണ്ട് വനിതാ ടീം ക്യാപ്റ്റൻ ഹീതർ നൈറ്റ്.

ലോകകപ്പ് ഈ തരത്തിൽ അവസാനിക്കുന്നത് നിരാശ നൽകുന്നതാണെന്നും ഇത്തരത്തിൽ ലോകകപ്പ് അവസാനിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും ഹീതർ പറഞ്ഞു. ലോകകപ്പ് സെമി ഫൈനലിന് ഒരു റിസർവ് ദിവസം ആവശ്യമുണ്ടായിരുന്നെന്നും ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരം തോറ്റതാണ് തിരിച്ചടിയായതെന്നും ഹീതർ പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച നാല് മത്സരങ്ങൾ ഇന്ത്യ ജയിച്ചപ്പോൾ ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങൾ ജയിക്കുകയും ഒരു മത്സരം തോൽക്കുകയും ചെയ്തു.

Latest