Connect with us

Sports

ഹർദിക് ഹീറോയാടാ...

Published

|

Last Updated

മുംബൈ | തിരിച്ചുവരവ് എന്നാൽ അത് ഇങ്ങനെയാണ്. പരുക്കിന്റെ പിടിയിൽ നിന്നും മോചിതനായി ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തിയ ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യയുടെ മാസ്മരിക പ്രകടനം കണ്ട് അന്തം വിട്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

കഴിഞ്ഞയാഴ്ച മുംബൈയിൽ ആരംഭിച്ച ഡി വൈ പാട്ടീൽ ടി20 ടൂർണമെന്റിൽ റിലൈൻസ് വൺ ടീമിനായി ബാറ്റേന്തിയ ഹർദിക്ക് വെറും 37 പന്തിൽ സെഞ്ച്വറി തികച്ചു. ടീം സ്‌കോർ 5 ഓവറിൽ 45/2 എന്ന നിലയിൽ നിൽക്കേ സി എ ജി ടീമിനെതിരെ ക്രീസിലെത്തിയ ഹർദിക്ക് എട്ട് ഫോറും 10 കൂറ്റൻ സിക്‌സുകളും പായിച്ചാണ് അതിവേഗ സെഞ്ച്വറി തികച്ചത്. മത്സരത്തിൽ 37 പന്തിൽ 105 റൺസാണ് ഹർദിക്ക് നേടിയത്. പാണ്ഡ്യയുടെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റിന് 252 റൺസാണ് റിലൈൻസ് ടീം സ്വന്തമാക്കിയത്.

എന്നാൽ ഹർദിക്കിന്റെ പ്രകടനം ബാറ്റിംഗിൽ മാത്രം ഒതുങ്ങിയില്ല. എതിരാളികളുടെ അഞ്ച് വിക്കറ്റുകളാണ് താരം പിഴുതെടുത്ത്. നേരത്തെ ടൂർണമെന്റിലെ ആദ്യ മത്സരത്തിലും ഹർദിക്ക് തകർപ്പൻ ആൾറൗണ്ട് പ്രകടനം കാഴ്ച്ച വെച്ചിരുന്നു. മത്സരത്തിൽ 25 പന്തിൽ നാല് സിക്‌സും മൂന്ന് ബൗണ്ടറികളും സഹിതം 38 റൺസ് സ്വന്തമാക്കിയ താരം 3.4 ഓവറിൽ 26 റൺസിന് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

[irp]

കഴിഞ്ഞ വർഷം ഒക്ടോബറിനു ശേഷം ഹർദിക് കളിച്ച ആദ്യത്തെ മൽസരം കൂടിയായിരുന്നു ഇത്. പുറംഭാഗത്തേറ്റ പരുക്കിനെ തുടർന്നു ശസ്്ത്ര ക്രിയക്കു വിധേയനാകേണ്ടി വന്നതോടെയാണ് ഹർദിക്കിന് ദീർഘകാലം ക്രിക്കറ്റിൽ നിന്നു മാറി നിൽക്കേണ്ടി വന്നത്. അഞ്ച്് മാസത്തോളം പുറത്തിരുന്നിട്ടും താൻ പഴയ ഹർദിക് തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ്് താരം. ദക്ഷിണാഫ്രിക്കക്കെതിരേ മാർച്ചിൽ ഇന്ത്യ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരന്പര നാട്ടിൽ കളിക്കുന്നുണ്ട്. ഈ പരന്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങി വരാനായിരിക്കും ഇനി ഹർദിക്കിന്റെ ശ്രമം.
ഏകദിനത്തിൽ ഏറ്റവും വേഗമേറിയ സെഞ്ച്വറി ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലേഴ്സിന്റെ പേരിലാണ്. വെസ്റ്റിൻഡീസിനെതിരായ കളിയിൽ 31 പന്തിൽ ഡിലില്ലേഴ്സ് സെഞ്ച്വറി തികച്ചു.

Latest