Connect with us

Kerala

മലേഷ്യയില്‍നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയുടെ മരണ കാരണം കൊറോണയല്ലെന്ന് സ്ഥിരീകരണം

Published

|

Last Updated

തിരുവനന്തപുരം | കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിയവേ മരിച്ച കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ യുവാവിന് കൊറോണ ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ.പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ രണ്ടാമത്തെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഫെബ്രുവരി 27ന് മലേഷ്യയില്‍നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശിയായ 36കാരനാണ് ഐസൊലേഷനില്‍ കഴിയവേ കഴിഞ്ഞദിവസം മരിച്ചത്. ഗുരുതരമായ വൈറല്‍ ന്യൂമോണിയയാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ ആദ്യ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയിരുന്നു. മലേഷ്യയില്‍നിന്നും വ്യാഴാഴ്ച രാത്രി 12മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യുവാവിനെ പരിശോധനകള്‍ക്കു ശേഷം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

54 രാജ്യങ്ങളില്‍ കോവിഡ്19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 206 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 193 പേര്‍ വീടുകളിലും 13 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.