Connect with us

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ചേരിപ്രദേശങ്ങളില്‍ ഇപ്പോഴും പുകച്ചുരുളുകള്‍ അടങ്ങിയിട്ടില്ല. ഹിന്ദുത്വ ഭീകരര്‍ അഴിഞ്ഞാടിയ ഇവിടങ്ങളില്‍ ശ്മശാന മൂകത തളംകെട്ടി നില്‍ക്കുകയാണ്. അഗ്നിക്കിരയാക്കപ്പെട്ട നൂറുക്കണക്കിന് വാഹനങ്ങളും കടകളും വീടുകളും ഒരു വംശഹത്യയുടെ ബാക്കിപത്രമായി തെളിഞ്ഞുകാണാം. ഫെബ്രുവരി 23ന് വൈകുന്നേരം മുതല്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ വംശഹത്യയില്‍ മരിച്ചവരുടെ എണ്ണം 40 കഴിഞ്ഞു. അവരില്‍ കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെയുണ്ട്. വീടിനുള്ളില്‍ ചുട്ടുകൊല്ലപ്പെട്ട 85 വയസ്സുള്ള വൃദ്ധമാതാവ് അക്ബാരി അവരില്‍ ഒരാള്‍മാത്രം. പൂര്‍ണ ഗര്‍ഭിണിയായ ശബാനയെ രാത്രിയില്‍ ജയ്ശ്രീറാം വിളിച്ച് വീട്ടിലെത്തിയ കാപാലികര്‍ ക്രൂരമായാണ് മര്‍ദിച്ചത്. ശബാന കഴിഞ്ഞ ദിവസം ജന്മം നല്‍കിയ പിഞ്ചുകുഞ്ഞ് പിറന്നുവീണത് സംഘ്ഭീകരര്‍ അഗ്നിക്കിരയാക്കിയ വീട്ടിലേക്കാണ്. നൂറുക്കണക്കിന് ആളുകള്‍ പരിക്കുകളോട് ഏറ്റുമുട്ടി ഇപ്പോഴും ആശുപത്രിക്കിടക്കയിലാണ്. അവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണമറ്റ വീടുകളും കടകളും ഓഫീസുകളും സ്‌കൂളുകളും മഖ്ബറകളും കത്തിച്ചാമ്പലായി. മജ്പൂര്‍, ജാഫ്രാബാദ്, മുസ്തഫാബാദ്, ചന്ദ് ബാഗ്, കരവാല്‍ നഗര്‍, ഗോകുല്‍പുരി തുടങ്ങിയ പ്രദേശങ്ങളില്‍ സമാനതകളിലാല്ലാത്ത കൊടുംഭീകരതയാണ് അരങ്ങേറിയതെന്ന് വ്യക്തമാകാല്‍ ഇതില്‍പരം മറ്റൊന്നും ആവശ്യമില്ല.

(തുടർന്ന് വീഡിയോ കാണുക)

Latest